കര്‍ണാടകയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ തിരിച്ചുവരവ് സാധ്യമാവാത്ത വിധം ചെളിയില്‍ മുങ്ങി താമര. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതല്‍ പ്രകടമായ വന്‍ മുന്നേറ്റം ഇപ്പോഴും തുടരുകയാണ് കോണ്‍ഗ്രസ്. കന്നഡനാട് ഒറ്റയ്ക്ക് ഭരിക്കുമെന്ന കോണ്‍ഗ്രസ് പ്രത്യാശയും പ്രഖ്യാപനവും പൂര്‍ണമായും നടപ്പാവുന്ന കാഴ്ച. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് 129 സീറ്റെന്ന കൂറ്റന്‍ സ്കോറിലാണ് ബിജെപി മുന്നേറുന്നത്.
|
കേവലം 66 സീറ്റുകളില്‍ കാലിട്ടടിക്കുകയാണ്
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി. പ്രമുഖ മുഖങ്ങളക്കം ഏഴ് മന്ത്രിമാരാണ് പിന്നില്‍. പ്രധാനമന്ത്രി മോദിയടക്കമുള്ളവരെത്തി നടത്തിയ വര്‍ഗീയതയിലും വിദ്വേഷത്തിലുമൂന്നിയ പ്രചരണങ്ങളെ പിഴുത് ഓടയിലെറിഞ്ഞിരിക്കുകയാണ് കന്നഡിഗര്‍. പ്രതിപക്ഷ നേതാവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ മുന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്.
അതും ബിജെപിയുടെ ഉച്ചിയില്‍ തന്നെ വന്‍ പ്രഹരമേല്‍പ്പിച്ച്.
അതേസമയം കുമാരസ്വാമി നയിക്കുന്ന ജെഡിഎസ് 23 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ആറ് സീറ്റിലാണ് മറ്റുള്ളവര്‍ മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനത്ത് വീണ്ടും കൈ പിടിച്ച് ബിജെപിയോട് ‘നമഗെ നീനു ബേഡാ’ (ഞങ്ങള്‍ക്ക് നിന്നെ വേണ്ട) എന്ന് പറഞ്ഞിരിക്കുകയാണ് കന്നഡ നാട്.





