കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച കോണ്‍ഗ്രസ് നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്. (Congress-welfare party alliance: Catholic congress response) കത്തോലിക്ക കോണ്‍ഗ്രസിന്റെ താമരശ്ശേരി രൂപതാ ഘടകമാണ് പ്രതിഷേധ സ്വരമുയര്‍ത്തിയത്
|
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവസരവാദ രാഷ്ട്രീയവും എന്ന തലക്കെട്ടില്‍ കത്തോലിക്കാ കോണ്‍ഗ്രസ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള തീരുമാനം കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നേര്‍ക്കുള്ള തുറന്ന വെല്ലുവിളിയാണെന്ന് കുറിപ്പില്‍ പറയുന്നു. താല്‍ക്കാലിക നേട്ടത്തിനായി എല്ലാ മൂല്യങ്ങളെയും കൈവിടുന്നു. തീരുമാനം വന്‍പ്രത്യാഘാതം ഉണ്ടാക്കും. ബാന്ധവം രാഷ്ട്രീയ ആത്മഹത്യയാണെന്നും തീവ്രവാദ പ്രീണന രാഷ്ട്രീയം ആണെന്നും കത്തോലിക്ക കോണ്‍ഗ്രസിന്റെ താമരശ്ശേരി രൂപതാ ഘടകം പ്രതികരിച്ചു.
ALSO READ: കേരളത്തില്‍ ഇന്നും വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10 ജില്ലകളില്‍ യെല്ലോ
‘ഒരു വശത്ത് മത വര്‍ഗീയതയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും മറുവശത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുന്നണികളുടെ സമീപനം രാഷ്ട്രീയ ആത്മഹത്യയാണ്. നിലമ്പൂരില്‍ ജയിക്കാനായി മതരാഷ്ട്ര വാദികളുമായി കൈകോര്‍ക്കുമ്പോള്‍ കേരളത്തിലെ മാത്രമല്ല ഭാരതത്തിന്റെ രാഷ്ട്രീയത്തില്‍ തന്നെയും സ്വയം അപ്രസക്തരാകാന്‍ നിങ്ങള്‍ തന്നെ കുഴിക്കുന്ന കുഴിയായി ഈ കൂട്ടുകെട്ട് മാറുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. നിലമ്പൂരില്‍ മാത്രമല്ല തിരഞ്ഞെടുപ്പ് ഉള്ളത്, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ ഈ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ടമറുപടി നല്‍കുമെന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി ഉപാധികളോടെ യുഡിഎഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വെല്‍ഫെയര്‍ പിന്തുണയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.


