വാഷിങ്ട്ടണ്‍: യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലംകൈയും വലതുപക്ഷ നേതാവുമായ ചാര്‍ളി കിര്‍ക്ക് കോളേജ് പരിപാടിക്കിടെ വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.
|
ടേണിംഗ് പോയിന്റ് യുഎസ്എയുടെ (Turning Point USA (TPUSA) സിഇഒയും സഹസ്ഥാപകനുമായ 31 കാരനായ കിര്‍ക്കിന് ക്യാമ്പസിലെ ഒരു പരിപാടിയില്‍ വെടിയേല്‍ക്കുകയും പിന്നീട് ആശുപത്രിയില്‍വച്ച് മരിക്കുകയും ചെയ്തുവെന്ന് ട്രംപ് സ്ഥിരീകരിച്ചു.
അമേരിക്കയുടെ യുവതലമുറയുമായുള്ള കിര്‍ക്കിന്റെ അതുല്യമായ ബന്ധത്തെ ട്രൂത്ത് സോഷ്യലിലെ പ്രസ്താവനയില്‍ ട്രംപ് പ്രശംസിച്ചു. അമേരിക്കയിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാരും മനസ്സിലാക്കിയിട്ടില്ല. എല്ലാവരും പ്രത്യേകിച്ച് ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല- ട്രംപ് പറഞ്ഞു.
ഒരു യഥാര്‍ത്ഥ അമേരിക്കന്‍ ദേശസ്‌നേഹിയായ ചാര്‍ലി കിര്‍ക്കിന്റെ ബഹുമാനാര്‍ത്ഥം, ഞായറാഴ്ച വൈകുന്നേരം 6 മണി വരെ രാജ്യത്തുടനീളമുള്ള എല്ലാ അമേരിക്കന്‍ പതാകകളും ഹാഫ് മാസ്റ്റിലേക്ക് താഴ്ത്താന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
വെടിവയ്പ്പിലെ പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ സ്ഥിരീകരിച്ചു. എഫ്ബിഐയുമായുള്ള പങ്കാളിത്തത്തിന് യൂട്ടായിലെ പ്രാദേശിക, സംസ്ഥാന അധികാരികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
2012-ല്‍ 18 വയസ്സുള്ളപ്പോഴാണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് ചാര്‍ലിയും വില്ല്യം മോണ്‍ഡ്‌ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്.
Conservative activist Charlie Kirk, CEO and co-founder of the youth organisation Turning Point USA, has died after being shot during an event at Utah Valley University on Wednesday, President Donald Trump confirmed.


