പട്ടത്തിന്റെ നൂല്‍ ഉടക്കിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഇരുചക്രവാഹനം മേല്‍പ്പാലത്തില്‍ നിന്ന് താഴേക്കുവീണുണ്ടായ അപകടത്തില്‍ ദമ്പതികളും ഏഴുവയസ്സുകാരിയായ മകളും മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് അപകടം. 70 അടി താഴ്ചയിലേക്കാണ് ഇരുചക്രവാഹനവും യാത്രികരും വീണത്. റെഹാന്‍, ഭാര്യ റഹാന, മകള്‍ ആയിഷ എന്നിവരാണ് മരിച്ചത്. റെഹാനും ആയിഷയും സംഭവസ്ഥലത്തുവച്ചും റഹാന ചികില്‍സയിരിക്കെയുമാണ് മരിച്ചത്.
|
ഓട്ടോറിക്ഷയുടെ മുകളിലേക്കായിരുന്നു മേല്‍പ്പാലത്തില്‍ നിന്ന് ഇരുചക്രവാഹനവും കുടുംബവും വീണത്. തങ്ങള്‍ യാത്രചെയ്യവെ ഭര്‍ത്താവിന്റെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ ഉടക്കിയെന്നും ഇത് ഒരു കൈ കൊണ്ട് എടുത്തുകളയാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടമാവുകയും മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിച്ച റഹാന മൊഴി നല്‍കിയിരുന്നു.
ALSO READ: കെ പി ശങ്കരദാസ് റിമാന്‍ഡില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





