23
Jan 2026
Thu
23 Jan 2026 Thu
K P Sankaradas remanded

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഐ നേതാവുമായ കെ പി ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി എസ് മോഹിത് ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അതേസമയം ചികില്‍സയില്‍ കഴിയുന്ന ശങ്കരദാസിനെ ഡോക്ടറുടെ തീരുമാനം അനുസരിച്ചേ ജയിലിലേക്ക് മാറ്റൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെയാണ് കെ പി ശങ്കരദാസിനെ ആശുപത്രിയില്‍ എത്തി അറസ്റ്റ് ചെയ്തത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ഹൈക്കോടതി കടുത്ത വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയായിരുന്നു നടപടി. എ പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. ശങ്കരദാസ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധാവസ്ഥയിലാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

കെ പി ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് ഹാജരാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്‌ഐടി കടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്.

ALSO READ: ക്ഷേത്രത്തിലേക്കു പോയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്