കണ്ണൂരില്‍ എംഡിഎംഎയുമായി ദമ്പതികള്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ തയ്യില്‍ സ്വദേശി രാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
|
ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്‌ക്വാഡും നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ്, എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നടന്ന റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ബംഗളൂരുവില്‍ ആണ് ദമ്പതികള്‍ താമസിച്ചിരുന്നത്. മയക്കുമരുന്ന് കൈമാറാനായാണ് ദമ്പതികള്‍ കണ്ണൂരിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം സംഭവസമയം ഇവരുടെ കുഞ്ഞുമുണ്ടായിരുന്നു.
ALSO READ: ഇരുന്നെഴുന്നേറ്റപ്പോള്‍ അരയിലിരുന്ന തോക്ക് പൊട്ടി യുവാവ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





