28
Jan 2025
Mon
28 Jan 2025 Mon
couples committed suicide before kills 2 children among differently abled daughter

ഭിന്നശേഷിക്കാരിയായ മകളടക്കം രണ്ടുമക്കളെ വിഷംകൊടുത്ത് കൊന്ന് ദമ്പതികള്‍ തൂങ്ങിമരിച്ചു. ബംഗളുരുവിലാണ് സംഭവം. ഐടി ജീവനക്കാരനായ അനൂപ് കുമാര്‍(38), ഭാര്യ രാഖി(35) എന്നിവരാണ് മകള്‍ അനുപ്രിയ(5), മകന്‍ പ്രിയാന്‍ഷ്(2)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. യുപി സ്വദേശികളായ ദമ്പതികള്‍ അനൂപ് കുമാറിന്റെ ജോലിയാവശ്യാര്‍ഥമാണ് ബംഗളുരുവില്‍ താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകളുടെ അവസ്ഥയില്‍ ദമ്പതികള്‍ അതീവദുഖിതരായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടാവാതെ വന്നതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

രണ്ടു പാചകക്കാരും കുട്ടിയെ നോക്കാനുള്ള ആയയും അടക്കം മൂന്നു ഗാര്‍ഹികതൊഴിലാളികളെ ദമ്പതികള്‍ ജോലിക്കുവച്ചിരുന്നു. പോണ്ടിച്ചേരി സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിലായിരുന്നു ദമ്പതികളെന്നാണ് വീട്ടുജോലിക്കാരിയുടെ മൊഴി. ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.