21
Sep 2022
Fri
21 Sep 2022 Fri

അടുക്കള നവീകരിക്കുന്നതിനിടെ ദമ്പതികൾക്ക് തറയുടെ അടിയിൽ നിന്ന് ലഭിച്ചത് 264 സ്വർണനാണയങ്ങൾ. അന്താരാഷ്ട്രവിപണിയിൽ 2.3 കോടി രൂപ വിലമതിക്കുന്നതായിരുന്നു സ്വർണനാണയങ്ങൾ. 10 വർഷമായി ദമ്പതികൾ താമസിച്ചിരുന്ന വീടിന്റെ അടുക്കളയിലെ തറയ്ക്കടിയിലായിരുന്നു സ്വർണനായണങ്ങൾ കിടന്നിരുന്നത്. ബ്രിട്ടനിലാണ് സംഭവം. 300 വർഷത്തിൽ താഴെയാണ് പഴക്കം. സ്വർണനാണയങ്ങൾക്കെന്നാണ് പ്രാഥമിക നി​ഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

300 വർഷത്തിൽ കൂടുതൽ നിധികൾക്ക് പഴക്കമുണ്ടെങ്കിൽ ഇതിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിനാണ്. അതേസമയം കണ്ടെത്തിയ സ്വർണത്തിൽ ഏറ്റവും പഴക്കമുള്ളതിന് 292 വർഷമാണ് പ്രായം. ഇതിനാൽ ലഭിച്ച സ്വർണത്തിന്റെ പൂർണ അധികാരവും ദമ്പതികൾക്കു ലഭിക്കുകയായിരുന്നു. 2019ലാണ് ദമ്പതികൾക്ക് നിധി ലഭിച്ചതെങ്കിലും ഇപ്പോഴാണത് ലേലം ചെയ്തത്. 

 

1694ൽ വിവാഹിതരായ ജോസഫ്-സാറാ ഫെറൻലി ദമ്പതികളാണ് സ്വർണനാണയങ്ങളുടെ യഥാർഥ ഉടമകളെന്നാണ് നി​ഗമനം. 16-18 നൂറ്റാണ്ടുകളിൽ പ്രബല വ്യാപാര കുടുംബമായിരുന്നു ഇവരുടേത്. ഇരുമ്പയിര്, തടി, കൽക്കരി എന്നിവയാണ് കുടുംബം വ്യാപാരം ചെയ്തിരുന്നത്. 1700കളുടെ തുടക്കത്തിൽ കുടുംബത്തിൽ നിന്ന് പാർലമെന്റ് അം​ഗങ്ങളുമുണ്ടായി.