സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനും പ്രഫസറുടെ ലൈംഗികാതിക്രമത്തിനുമിരയായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി മരിച്ചു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കും ഒരു പ്രഫസര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് സംഭവം.
|
റാഗിങ്ങിലും അധ്യാപകന്റെ മോശം പെരുമാറ്റത്തിലും മാനസികമായ തളര്‍ന്ന വിദ്യാര്‍ഥിനി കടുത്ത വിഷാദത്തിലാഴുകയും ആരോഗ്യാവസ്ഥ മോശമാവുകയുമായിരുന്നു. 2025 സപ്തംബര്‍ 18നായിരുന്നു പെണ്‍കുട്ടിയെ ഹര്‍ഷിത, ആകൃതി, കോമാലിക എന്നിവര്‍ ക്രൂരമായി റാഗ് ചെയ്തത്. കോളജിലെ പ്രഫസറായ അശോക് കുമാര്‍ വിദ്യാര്‍ഥിനിയെ ലൈംഗിക ഉദ്ദേശത്തോടു കൂടി മോശമായി പലതവണ സ്പര്‍ശിക്കുകയും ചെയ്തു. ഇതിനു ശേഷം പെണ്‍കുട്ടി മാനസികമായി തളര്‍ന്നു.
വൈകാതെ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. ഡിസംബര്‍ 25ന് യുവതി ലുഥിയാനയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ അച്ഛന്‍ സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കും പ്രഫസര്‍ക്കുമെതിരേ പോലീസില്‍ പരാതി നല്‍കി. അതേസമയം വിദ്യാര്‍ഥിനി പഠനത്തില്‍ പിന്നോട്ടായിരുന്നുവെന്നും നിരവധി വിഷയങ്ങള്‍ക്ക് പരാജയപ്പെട്ടുവെന്നും ആരോപണ വിധേയനായ പ്രഫസര്‍ വിദ്യാര്‍ഥിനിയോട് ഒന്നാം വര്‍ഷം മുതല്‍ പഠനം തുടരണമെന്നും ആവശ്യപ്പെട്ടിരുന്നതായുമാണ് കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.
ALSO READ: ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ചയാളെ യുവതി വെട്ടിക്കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





