16
Jun 2025
Wed
16 Jun 2025 Wed
couples went missing during honey moon and grooms deadbody found

ഹണിമൂൺ ആഘോഷത്തിനിടെ മേഘാലയയിൽ കാണാതായ ദമ്പതികളിൽ നവവരൻ്റെ മൃതദേഹം കണ്ടെടുത്തെങ്കിലും നവവധുവിനെ ഇനിയും കണ്ടെത്താനായില്ല. മധ്യപ്രദേശ് സ്വദേശി രാജാ രഘുവൻഷിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ ഭാര്യ സോനത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജാ രഘുവൻഷിയെ വടിവാളിന് വെട്ടിക്കൊന്നതാണെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്തുനിന്ന് സോനത്തിൻ്റെ ടീ ഷർട്ടും മരുന്ന് സ്ട്രിപ്പും മൊബൈൽ ഫോൺ സ്ക്രീനിൻ്റെ ഒരു ഭാഗവും കണ്ടെത്തിയിട്ടുണ്ട്. കൊല്ലയിൽ നിന്നാണ് 29കാരനായ രാജയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ കൈയിൽ രാജ എന്ന് പച്ച കുത്തിയിരുന്നത് കണ്ട് സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മെയ് 22നാണ് ദമ്പതികൾ മേഘാലയയിലെ മവലഖിയാത്ത് ഗ്രാമത്തിലെത്തിയത്. ഇവിടെ നിന്ന് നൊൻഗ്രിയാത്തിലെത്തി അവിടെ തങ്ങിയ ശേഷം മെയ് 24ന് പുലർച്ചെ ദമ്പതികൾ ട്രക്കിങ്ങിനു പോവുകയും ചെയ്തു. പിന്നീട് ഇരുവരെയും കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാടക സ്കൂട്ടർ ഷില്ലോങ്ങിൽ നിന്ന് സോഹറയിലേക്ക് പോവുന്ന വഴിയിലുള്ള കഫേയുടെ പുറത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയുണ്ടായി.

ALSO READ: ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ നവദമ്പതികള്‍ മുങ്ങിമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക