02
Dec 2023
Mon
02 Dec 2023 Mon

കൊ​ച്ചി: നവകേരളസദസ്സിന്റെ ഭാ​ഗമായി മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന ബസ്സിനു ​നേ​രെ പ്രതിഷേധഭാ​ഗമായി ഷൂ ​എ​റി​ഞ്ഞ യൂത്ത് കോൺ​ഗ്രസ്, കെഎസ് യു പ്രവർത്തകർക്കെതിരേ കൊലപാതകശ്രമക്കേസെടുത്ത പൊ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് കോ​ട​തി. ബസ്സി​നു​നേ​രെ ഷൂ ​എ​റി​ഞ്ഞ കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യ 308 വ​കു​പ്പ് എ​ങ്ങ​നെ നി​ല​നി​ല്‍​ക്കു​മെ​ന്ന് പെ​രു​മ്പാ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​ ചോ​ദി​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സ്സി​നു നേ​രെ എ​റി​യു​ന്ന ഷൂ ​ബ​സ്സി​ന​ക​ത്തേ​ക്ക് ക​ട​ക്കി​ല്ല​ല്ലോ​യെ​ന്നു ചോദിച്ച കോടതി പി​ന്നെ​ങ്ങ​നെ ഈ ​വ​കു​പ്പ് നി​ല​നി​ല്‍​ക്കു​മെ​ന്നും പൊലീസിനോട് ആരാഞ്ഞു. ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ സം​ഘാ​ട​ക​രും ഡി​വൈ​എ​ഫ്‌​ഐ​ക്കാ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് ത​ങ്ങ​ളെ മ​ര്‍​ദി​ച്ച​താ​യി കേ​സി​ലെ പ്ര​തി​ക​ളാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

ഇതോടെ പൊ​തു​സ്ഥ​ല​ത്ത് പ്ര​തി​ക​ളെ ആ​ക്ര​മി​ച്ച​വ​ർ എ​വി​ടെ​യെ​ന്നും കോ​ട​തി പൊ​ലീ​സി​നോ​ട് ചോ​ദി​ച്ചു. മ​ന്ത്രി​മാ​രെ മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ളെ​യും പൊ​ലീ​സ് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പൊ​തുസ്ഥ​ല​ത്ത് മ​ര്‍​ദ​ന​മേ​റ്റ​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല പൊ​ലീ​സി​നി​ല്ലേ​യെ​ന്നും എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഇ​ര​ട്ട​നീ​തി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നതെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രേ വി​ശ​ദ​മാ​യ പ​രാ​തി എ​ഴു​തി​ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പ​രാ​തി ല​ഭി​ച്ച​ശേ​ഷം കേ​സ് വീ​ണ്ടു കോ​ട​തി പ​രി​ഗ​ണി​ക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക