21
Mar 2023
Wed
21 Mar 2023 Wed

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. കോവിഡ് പിടിപെടുന്നവരുടെ എണ്ണം വ്യാപിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്.സംസ്ഥാനത്ത് ഇന്നലെ 172 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1026 ആയി ഉയർന്നിട്ടുണ്ട്. കേരളത്തോടൊപ്പം തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഇന്നലെ 699 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകൾ 6,559 ആയി ഉയർന്നു. കേരളം ഉൾപ്പെടെ കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരിക്കുന്ന ആറ് സംസ്ഥാനങ്ങളോട് ആവശ്യമായ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>