23
Mar 2025
Mon
23 Mar 2025 Mon
Cow and pet dog killed; Tiger lands in Idukki's Arankallu, people in fear

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയറിന് സമീപമുള്ള അരണക്കല്ലില്‍ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടിച്ചുകൊന്ന കടുവ പ്രദേശത്തുകൂടി സൈ്വര്യവിഹാരം നടത്തുകയാണ്. പ്രദേശവാസികളായ നാരായണന്‍ എന്നയാളുടെ പശുവിനെയാണ് കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയല്‍വാസിയായ ബാലമുരുകന്‍ എന്നയാളുടെ വളര്‍ത്തുനായയെയും കൊന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കടുവയെ കണ്ടതെന്ന് നാരായണന്‍ പറഞ്ഞു. കഴിഞ്ഞദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഇതെന്നാണ് നിഗമനം. വനംവകുപ്പ് ഇതിനെ തിരഞ്ഞുനടക്കുകയായിരുന്നു.

വിവരമറിഞ്ഞ് വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കടുവയെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പിന്‍കാലില്‍ പരിക്കേറ്റതിനാല്‍ കടുവ അധികദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്.

Tiger lands in Idukki’s Arankallu, people in fear