22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി സിപിഐഎം. നിരോധനം പരിഹാരമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആര്‍എസ്എസിനെ നിരോധിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

 

എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും സിപിഐഎം എതിര്‍ക്കുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒരു വശത്ത് എപ്പോഴും ആര്‍എസ്എസാണ്. ആര്‍എസ്എസ് അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്‌നത്തിന് പരിഹാരമാകും.

 

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് ആരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യെച്ചൂരി വിശദമാക്കി.

 

ആര്‍എസ്എസിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം അവസാനിപ്പിക്കണം. ഐഎന്‍എല്ലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ തെളിവ് ഹാജരാക്കണം. തെളിവുണ്ടെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

 

നിരോധനം കൊണ്ട് കാര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. വർഗീയതയ്ക്കെതിരായ നിലപാടാണെങ്കിൽ ഒരുവിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.