23
Aug 2022
Tue
23 Aug 2022 Tue

കോഴിക്കോട് : ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത മേയർ ഡോ. ബീന ഫിലിപ്പ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് പാർട്ടി വിലക്ക് ഇല്ല എന്ന് പറഞ്ഞിരിക്കെ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിശോധിക്കപ്പെടണണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസും സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടയായ ലൗ ജിഹാദിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. പാർട്ടി നിലപാട് ആത്മാർഥതയോടെ ആണെങ്കിൽ മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനാണ് തയ്യാറാവേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മേയറെ തിരുത്തുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കാൻ നിശ്ചയിക്കുന്നത് പാർടി നിലപാട് അറിയാത്തവരെയാണോ എന്ന് കൂടി വ്യക്തമാക്കണം. ഒരു സമുദായത്തിന് നേരെ ആറാം നൂറ്റാണ്ടിലെ അപരിഷ്കൃതർ എന്ന് ആക്ഷേപം ഉന്നയിക്കുന്ന പാർട്ടി നേതാക്കൾ ആർ എസ് എസ് വേദിയിൽ പ്രത്യക്ഷപ്പെടുന്നത് യാദൃശ്ചികമല്ല.

 

കേരളത്തിൽ വർഗീയതയ്ക്ക് വളംവച്ചുകൊടുക്കുന്ന സമീപനം സി പി ഐ എം അവസാനിപ്പിക്കണം. ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, വൈസ് പ്രസിഡന്റ്‌ വാഹിദ് ചെറുവറ്റ, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീർ, ട്രഷറർ ടി കെ അബ്ദുൽ അസീസ് മാസ്റ്റർ പങ്കെടുത്തു.