21
Nov 2024
Thu
21 Nov 2024 Thu
Cristiano Have Palestine Tattoo, he embraced Islam this is the truth

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എല്ലാ റെക്കോഡും മറികടന്ന് കുതിക്കുന്ന ക്രിസ്റ്റിയാനോയാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം. ഫുട്‌ബോളിന് പുറത്തും ക്രിസ്റ്റ്യാനോക്ക് നല്ല ട്രാക്ക് റെക്കോഡാണുള്ളത്. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന്റെ പേരിലും പ്രശസ്തനാണ് ക്രിസ്റ്റ്യാനോ. ഇസ്രായേല്‍ ആക്രമണത്തിനിരയാകുന്ന ഫലസ്തീനികള്‍ക്കും ക്രിസ്റ്റ്യാനോ സഹായം നല്‍കുവരുന്നുണ്ട്. ഇതോടൊപ്പം തന്നെ ക്രിസ്റ്റ്യായോക്കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന പല സന്ദേശങ്ങളും വ്യാപകമാണ്.

Cristiano Have Palestine Tattoo,  he embraced Islam this is the truth

പ്രചരിക്കുന്ന സന്ദേശങ്ങള്‍

ക്രിസ്റ്റ്യാനോയെക്കുറിച്ച് പ്രചരിക്കുന്ന രണ്ട് സന്ദേശങ്ങളാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചുവെന്നും അദ്ദേഹം ശരീരത്തില്‍ ഫലസ്തീന്‍ അനുകൂല ടാറ്റൂ കുത്തിയെന്നുമുള്ളത്. ക്രിസ്റ്റ്യാനോയെപോലുള്ള ആള്‍ പള്ളിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിഡിയോയും അദ്ദേഹം അറബ് രീതിയിലുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്ന വീഡിയോയും സഹിതമാണ് ‘ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ചു’ എന്ന സന്ദേശം പ്രചരിക്കുന്നത്. ഇതോടൊപ്പമുള്ള മറ്റൊരു സന്ദേശത്തിലാണ് താരത്തിന്റെ പുറംഭാഗത്ത് ഫലസ്തീന്റെ പതാകയും Free Palastine എന്ന കുറിപ്പും ടാറ്റൂ കുത്തിയതായുള്ള ഫോട്ടോ ഉള്ളത്.

വാസ്തവം

പരിശോധനയില്‍ ഇവരണ്ടും തെറ്റാണെന്ന് കണ്ടെത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് മുഖസാദൃശ്യമുള്ള ബ്രിട്ടണിലെ ബ്രിമിങ്ഹാമിലുള്ള ബിവേര്‍ അബ്ദുല്ല എന്നയാളാണ് പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. ഇറാഖ് പൗരത്വമുള്ള ബിവേര്‍ അബ്ദുല്ല, ക്രിസ്റ്റ്യാനോയോട് മുഖസാദൃശ്യമുള്ളതിന്റെ പേരില്‍ പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. പള്ളിയില്‍ ഖുര്‍ആന്‍ ഓതുന്ന വീഡിയോ എടുത്ത് അദ്ദേഹം തന്നെയാണ് ടിക് ടോക്കില്‍ പങ്കുവച്ചത്. രണ്ടു കൊല്ലംമുമ്പുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ക്രിസ്റ്റ്യാനോ ഫലസ്തീന്‍ അനുകൂല ടാറ്റൂ കുത്തിയ ചിത്രം വ്യാജമാണ്. ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി ഉണ്ടാക്കിയ ചിത്രമാണത് എന്നും പരിശോധനയില്‍ കണ്ടെത്തി.

Fact Check: Does Cristiano Ronaldo Have A Pro-Palestine Tattoo On His Body? Has he embraced Islam? Know the truth