പാലക്കാട് പന്നിക്ക് വച്ച് ഇരുമ്പ് കെണിയിൽ കുടുങ്ങി ഷോക്കേറ്റു മരിച്ച കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട സ്ഥലയുടമ തെളിവ് നശിപ്പിക്കാൻ നടത്തിയ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്.
|
തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്. യുവാക്കൾ കെണിയിൽ കുടുങ്ങി മരിച്ചതോടെ പാടത്തിന്റെ ഉടമ അനന്തകുമാർ ഭയപ്പെട്ട് തെളിവ് നശിപ്പിക്കുകയായിരുന്നു എന്നും കുറ്റം സമ്മതിച്ചു എന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മൃതദേഹങ്ങൾ കുഴിയിൽ നിന്ന് പുറത്തേക്ക് വരാതിരിക്കാനാണ് വയറ് കീറിയതെന്ന് അനന്തകുമാർ പൊലീസിനോട് പറഞ്ഞു. അനധികൃതമായി വൈദ്യുതി ഉപയോഗിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തും. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി തെളിവെടുപ്പും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ കുഴിയിൽ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





