25
Aug 2025
Thu
25 Aug 2025 Thu
Deaf and mute woman chased and gang-raped in UP; two accused arrested after being shot in the leg

ലഖ്‌നൗ: യുപിയില്‍ ബധിരയും മൂകയുമായ യുവതിയെ ഓടിച്ച് പിടിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് പ്രതികളെ കാലിന് വെടിവച്ച് പിടികൂടി. ബല്‍റാംപൂരില്‍ പൊലീസ് സ്റ്റേഷന് സമീപത്തായി ഉന്നത ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ അങ്കുര്‍ വര്‍മ്മ (21), ഹര്‍ഷിത് പാണ്ഡെ (22) എന്നിവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ തിങ്കളാഴ്ച രാത്രി അമ്മാവന്റെ വീട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 21 കാരിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. മോട്ടോര്‍ സൈക്കിളില്‍ രണ്ട് പേര്‍ അവളെ പിന്തുടരുമ്പോള്‍ പെണ്‍കുട്ടി സഹായത്തിനായി ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി യുവതി ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധവും ഉയര്‍ന്നു.

ബഹാദൂര്‍പൂര്‍ പോലീസ് പോസ്റ്റില്‍ നിന്ന് 20 മീറ്റര്‍ അകലെയുള്ള ഒരു വയലില്‍ അബോധാവസ്ഥയില്‍ പിന്നീട് ഇവളെ കണ്ടെത്തുകയായിരുന്നു. യുവതി തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് അങ്കുര്‍ വര്‍മ, ഹര്‍ഷിത് പാണ്ഡെ എന്നിവരെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടുകയായിരുന്നു.

നാടന്‍ തോക്ക്, വെടിയുണ്ടകള്‍, കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. സാധ്യതയുള്ള കൂട്ടാളികളെക്കുറിച്ച് പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട്, ജഡ്ജിമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന ജില്ലാ ഉദ്യോഗസ്ഥരുടെ വസതികള്‍ക്ക് സമീപമുള്ള സെന്‍സിറ്റീവ് പ്രദേശത്താണ് ഈ ക്രൂരമായ ആക്രമണം നടന്നത്.

In a horrifying incident in Balrampur, Uttar Pradesh, a 21-year-old woman with hearing and speech disabilities was allegedly gang-raped on August 11, 2025, while returning home from her maternal uncle’s house. CCTV footage captured the victim running for help as two men on a motorcycle pursued her.