04
Sep 2023
Thu
04 Sep 2023 Thu

ട്രിപ്പോളി (ലിബിയ): ലിബിയയിലെ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങളുണ്ടായ ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ മരിച്ചവരുടെ എണ്ണം 18,000 മുതല്‍ 20,000 വരെയാകാമെന്ന് ഡെര്‍ന മേയര്‍ അബ്ദുള്‍ മേനം അല്‍ ഗൈതി പറഞ്ഞു. സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറേബിയ ടെലിവിഷനോടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അതേസമയം, ഖത്തര്‍, ഈജിപ്ത്, ടുണീഷ്യ, യു.എ.ഇ, തുര്‍ക്കി, എന്നിവിടങ്ങളില്‍ നിന്ന് രക്ഷാസംഘം എത്തിയിട്ടുണ്ടെന്നും ഡെര്‍ണ മേയര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിബിയയിലെ വെള്ളപ്പൊക്കത്തില്‍ 10,000ത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളും റോഡുകളുമെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയി. നിരവധി മൃതദേഹങ്ങള്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്നുണ്ടാകുമെന്നും അല്ലെങ്കില്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് ഒഴുകിപോയിട്ടുണ്ടാകുമെന്നും കിഴക്കന്‍ ലിബിയയിലെ ആരോഗ്യമന്ത്രി ഓത്മാന്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു.

ഡെര്‍ന നഗരത്തിന്റെ 25 ശതമാനവും പ്രളയമെടുത്തുവെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇവിടെ ഏകദേശം 1,25,000 പേര്‍ താമസിച്ചിരുന്നതായാണ് വിവരം. ഡെര്‍നയെ കൂടാതെ ബെംഗാസി, സുസ, മര്‍ജ്, ഷാഹത് എന്നീ സ്ഥലങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളെ സ്‌കൂളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമായി മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക