21
Apr 2026
Tue
21 Apr 2026 Tue
death toll rises to 13 in Thrissur fireworks factory blast

തൃശൂര്‍ പൂരത്തിനായി സജ്ജമാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 13 ആയി. പരിക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരം. ശരീരത്തില്‍ 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുള്ളവരാണ് ചികില്‍സയില്‍ തുടരുന്നത്. അപകടസമയം ഇവിടെ 40ഓളം തൊഴിലാളികളുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ പെട്ടവരിലേറെയും മുണ്ടത്തിക്കോട് – കുണ്ടന്നൂര്‍ സ്വദേശികളാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചതായി കേരള സര്‍ക്കാര്‍ അറിയിച്ചു. പ്രദേശത്ത് ചിതറിത്തെറിച്ച മൃതദേഹഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു.

അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

ALSO READ: യൂസുഫ് പത്താന്റെ ഭാര്യാ പിതാവും സഹോദരനും അറസ്റ്റില്‍