ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവായ സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികില്‍സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 1930 ഫെബ്രുവരിയില്‍ ആന്ധ്രയിലാണ് ജനനം. കലാതപസ്വി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നു. തെലുഗ്, തമിഴ്, ഹിന്ദി സിനിമകളില്‍ അനേകം സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
|
ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സപ്തപതി, കാംചോര്‍ തുടങ്ങിയ സിനിമകളിലൂടെ പുരസ്‌കാരങ്ങളും സ്വന്തമാക്കുകയുണ്ടായി. 1992ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അഞ്ചുതവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ആന്ധ്രാ സര്‍ക്കാര്‍ നല്‍കുന്ന നന്ദി പുരസ്‌കാരം 20 തവണയാണ് ലഭിച്ചത്. 1965 മുതല്‍ 50 സിനിമകളാണ് കെ വിശ്വനാഥ് അണിയിച്ചൊരുക്കിയത്.
അനില്‍ കപൂര്‍, മമ്മൂട്ടി തുടങ്ങി സിനിമാ മേഖലകളിലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. വിശ്വനാഥ് സംവിധാനം ചെയ്ത സ്വാതികിരണം എന്ന തെലുഗ് സിനിമയില്‍ മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.



