26
Apr 2024
Mon
26 Apr 2024 Mon
Arya Rajendran KSRTC driver

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞത് പച്ച നുണ. സിസിടിവി ദൃശ്യം പുറത്തുവന്നതോടെ ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്ന മേയറുടെ വാദം പൊളിഞ്ഞു. (dispute-with-the-mayor, ksrtc-will-not-fire-the-driver) പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നില്‍ കാര്‍ സീബ്ര ലൈനില്‍ നിര്‍ത്തിയിട്ടാണ് ബസ് തടഞ്ഞത്. ബസ് നടുറോഡില്‍ തടഞ്ഞു എന്നതിന് പുറമേ സീബ്ര ലൈനില്‍ വാഹനം നിര്‍ത്തി ഇട്ടത് ഗുരുതര നിയമലംഘനമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുതെന്നും ആര്യ പറഞ്ഞു.

ഇന്നലെ ബസ് തടഞ്ഞില്ലെന്ന് പറഞ്ഞ മേയല്‍ ഇന്ന് ബസ് സിഗ്നലില്‍ നിര്‍ത്തിയപ്പോഴാണ് വാഹനം മുന്നില്‍ കൊണ്ടിട്ടതെന്് മാറ്റി പറഞ്ഞിരുന്നു. അതും നുണയാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന ദൃശ്യം.

ഇതോടെ ആരോപണവിധേയനായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എല്‍.എച്ച് യദുവിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തില്‍ നിന്ന് അധികര്‍ പിന്മാറി. കുറച്ചു ദിവസത്തേക്ക് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തും. അന്വേഷണ റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ഗതാഗതമന്ത്രിക്ക് കൈമാറി.

അതേസമയം, മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ലെന്നും യദു വ്യക്തമാക്കി.