27
Mar 2024
Mon
27 Mar 2024 Mon
Investigation in the Kattapana double murder case

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തില്‍ മറവ് ചെയ്തെന്നായിരുന്നു നിതീഷ് ആദ്യം നല്‍കിയ മൊഴി. ഇത് പ്രകാരം നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കൂട്ടുപ്രതി വിഷ്ണു ഇക്കാര്യം നിഷേധിച്ചു. ഈ സാഹചര്യത്തില്‍ വിഷ്ണുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൃതദേഹത്തിനായി പൊലീസ് ഇന്നും തെരച്ചില്‍ തുടരും. Kattapana double murder newborn baby’s body not found

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

2016 ജൂലൈയിലാണ് കുഞ്ഞിന്റെ അച്ഛന്‍ നിതീഷും ഭാര്യാ പിതാവും സഹോദരനും ചേര്‍ന്ന് അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് നവജാത ശിശുവിനെ കൊന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മുത്തച്ഛന്‍ വിജയനും മകന്‍ വിഷ്ണുവും നിതീഷും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കുഞ്ഞിനെ വിജയന്‍ കാലില്‍ പിടിച്ച് നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടെന്നായിരുന്നു മൊഴി. ഇത് പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്.