18
Jan 2025
Thu
18 Jan 2025 Thu
K kmar passed away

ദുബയിലെ സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ കെ.കുമാര്‍ നിര്യാതനായി.
ദുബയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ജനകീയമാക്കിയ സംഘാടകന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അമരക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളി അല്ലെങ്കിലും ദുബയിലെ മലയാളി സംഘടനകള്‍ക്കെല്ലാം സഹായി ആയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്ന പാവപ്പെട്ടവരുടെ അത്താണിയായിരുന്ന അദ്ദേഹം പോര്‍ട്ട് & കസ്റ്റംസിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥന്‍ കൂടി ആയിരുന്നു.

രണ്ട് ദിവസം മുമ്പാണ് കുമാറിന്റെ ഭാര്യ വിടപറഞ്ഞത്. അവരുടെ ശവസംസ്‌ക്കാരം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹവും വിട പറഞ്ഞു എന്ന വാര്‍ത്ത അങ്ങേയറ്റം ദുഖകരമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായ സമയത്ത് ഏറ്റവും നല്ല സാമുഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ദിവസ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക