21
Jan 2023
Tue
21 Jan 2023 Tue

കുമാരനാശാന്റെ ദുരവസ്ഥയിൽ മുസ്ലിംകളെ ,1921 കാലത്തെ മാപ്പിളമാരെ ക്രൂരമുഹമ്മദീയർ എന്ന് വിളിച്ചു ആക്ഷേപിച്ചതും ബ്രിട്ടീഷ് വിരുദ്ധ സമരത്തെ അപമാനിച്ചതും മറ്റൊരു ബ്രിട്ടീഷ് അനുകൂല തമിഴ്‌ കൃതിയുടെ മോഷണമോ അനുകരണമോ എന്ന് കണ്ടെത്തൽ . ഏറ്റവും പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വി മുസഫർ അഹ്‌മദ്‌ എഴുതിയ ലേഖനത്തിലാണ് യുവ ചരിത്രകാരൻ മഹമൂദ് കുരിയ കണ്ടെത്തിയ കാരാക്കോട്ടെ വടിവേലു ചെട്ടിയാർ നടത്തിയ തമിഴ്‌ രചന കള്ളിക്കോട്ടൈ കലഹ ചിന്ത് എന്നതിന്റെ നേർപകർപ്പാണ് എന്ന് കണ്ടെത്തിയത് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1921ലെ സംഭവ വികാസങ്ങളെ നേർ വിപരീതമാക്കി തല തിരിച്ചു ബ്രിട്ടീഷ് അനുകൂല രചന നടത്തിയത് സമരം തമിഴ്‌ നാട്ടിലേക്ക് വ്യാപിക്കാതിരിക്കാൻ ആയിരുന്നു . ദുഷ്ട മുഹമ്മദർ കുമാരനാശാൻ ക്രൂരമുഹമ്മദർ ആക്കി ചെറിയ മാറ്റങ്ങൾ വരുത്തി . കുമാരനാശാനും അന്നത്തെ വടിവേലു ചെട്ടിയാർ ലൈനിൽ ബ്രിട്ടീഷ് അനുകൂല രചന നടത്തി എന്നാണ് ആരോപണം . അന്നത്തെ ഇത്തരം കോളനി ബോധ രചനകൾ പിൽക്കാലത്തെ സാമൂഹ്യ ബോധത്തെ സ്വാധീനിച്ചു എന്നും ലേഖനം വിലയിരുത്തുന്നു