ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കല്‍ ഇടപാട് ആരോപിച്ച് തമിഴ്‌നാട്ടിലെ എസ്ഡിപിഐയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സിയായ ഇന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നടത്തിയ റെയ്ഡില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഇഡി പറഞ്ഞു. കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപാളയത്തില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) വ്യാഴാഴ്ച വാഹിദുര്‍ റഹ്മാന്‍ സൈനുല്‍ ആബിദീനെ കസ്റ്റഡിയിലെടുത്തതായാണ് ഇഡി അറിയിച്ചത്. ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. വാഹിദുര്‍ റഹ്മാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഇഡി അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്ന് പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും.
|
കേരളത്തില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. കോട്ടയം, പാലക്കാട് ജില്ലകളിലാണ് റെയ്ഡ് നടന്നത്. കോട്ടയം വാഴൂരില്‍ നിഷാദ് നടക്കേ മുറിയുടെ വീട്ടിലും പാലക്കാട് ഒരു പ്രവാസിയുടെ വീട്ടിലുമായിരുന്നു റെയ്ഡ്.
വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജങ്ഷനില്‍ മിച്ചഭൂമി കോളനിയില്‍ നിഷാദിന്റെ വീട്ടില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ ആരംഭിച്ച റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ഇഡിയുടെ കോഴിക്കോട്, ഡല്‍ഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന റെയ്‌ഡെന്നാണ് വിവരം. എന്നാല്‍, റെയ്ഡില്‍ നിയമവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയതായി സൂചനയില്ല.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലൂടെ ഇഡിയുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത സംബന്ധിച്ച് പൗരസമൂഹം ചര്‍ച്ചചെയ്തുവരുന്നതിനിടെയാണ് കേന്ദ്ര ഏജന്‍സി വീണ്ടും റെയ്ഡിനിറങ്ങിയിരിക്കുന്നതെന്ന് തെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ ഇഡി രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷയില്‍ കലാശിച്ചതെന്ന പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡി യെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണ്.
ഇഡിയെ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ഒതുക്കാനും വരുതിയിലാക്കാനുമുള്ള ഉപകരണമായി കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വിവരം തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും സത്യം മറച്ചുവെച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമം അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു.
The Enforcement Directorate (ED) conducted raids at places linked to SDPI in Tamil Nadu in connection with alleged money laundering transactions related to the banned organisation Popular Front of India (PFI). ED said that one person was arrested in the raids conducted in Coimbatore, Tamil Nadu. The ED said that Wahidur Rahman Zainul Abidin was taken into custody under the Prevention of Money Laundering Act (PMLA) from Mettupalayam in Coimbatore district on Thursday. He was brought to Delhi.





