26
May 2025
Fri
26 May 2025 Fri
Rajyasabha

ന്യൂഡല്‍ഹി: ജൂണ്‍ 19നു തമിഴ്‌നാട്ടിലും അസമിലും നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ സഖ്യത്തിന് പ്രതീക്ഷ. (Elections for eight Rajya Sabha seats; India Alliance’s expecting more seats)  ഇതിന്റെ ഫലം വരുന്നതോടെ രാജ്യസഭയില്‍ ഇന്ത്യാസഖ്യത്തിന്റെ അംഗബലത്തില്‍ നേരിയ വര്‍ധനയുണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടില്‍ 6 സീറ്റുകളിലേക്കും അസമില്‍ 2 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഇപ്പോഴത്തെ കണക്കുപ്രകാരം, തമിഴ്‌നാട്ടിലെ ആറില്‍ മൂന്നെണ്ണം ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെ, പിഎംകെ, എംഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്ക് 1 വീതവും ലഭിക്കും.

സഭയിലെ അംഗബലം വച്ചു 4 സീറ്റ് വരെ ഡിഎംകെക്കു ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഒരുസീറ്റ് സഖ്യകക്ഷിയായ കോണ്‍ഗ്രസിനു വിട്ടുകൊടുക്കണമെന്ന ആവശ്യവും വന്നേക്കും. ഏതായാലും ഇന്ത്യാസഖ്യം കക്ഷിനിലയില്‍ വര്‍ധനയുണ്ടാകും.

ALSO READ: ബംഗാള്‍ തീരത്ത് അതിതീവ്ര ന്യൂന മര്‍ദ്ദം; 3 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ട്രെയ്‌നുകള്‍ വൈകി ഓടുന്നു

അസമിലെ 2 സീറ്റിലൊന്നു ബിജെപിയുടെയും മറ്റൊന്നു സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്റെയുമാണ്. ഇതിലൊന്നു കോണ്‍ഗ്രസിനോ സഖ്യകക്ഷിക്കോ ലഭിച്ചേക്കും.

237 അംഗ രാജ്യസഭയില്‍ നിലവിലെ അംഗബലം: എന്‍ഡിഎക്ക് 128, ഇന്ത്യാസഖ്യത്തിന് 89. ഇരുകക്ഷികളോടും ചേരാതെ നില്‍ക്കുന്ന വൈഎസ്ആര്‍സിപി, ബിആര്‍എസ്, ബിജെഡി, ബിഎസ് പി, എംഎന്‍എഫ് എന്നിവയ്ക്ക് ആകെ 20 അംഗങ്ങളുണ്ട്.