24
May 2025
Fri
24 May 2025 Fri
kerala rain

ബംഗാള്‍ തീരത്തിനു സമീപം തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതോടെ സംസ്ഥാനത്ത് പേമാരി. (Kerala Rains: Extremely severe low pressure off the coast of Bengal; Red alert in 3 districts today; Trains running late) കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ തുടരും. കേരളത്തില്‍ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

Kidangara muttar road

കിടങ്ങറ– മുട്ടാർ റോഡിൽ വെള്ളം കയറിയതിനെ തുടർന്നു കാർ നിന്നുപോയപ്പോൾ

പലയിടത്തും ട്രാക്കില്‍ മരം വീണതോടെ ട്രെയിനുകള്‍ വൈകിയോടുകയാണ്. തിരുവനന്തപുരത്ത്‌നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെടുന്നത് വൈകുകയാണ്. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ട്രെയിന്‍ 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിന്‍ വൈകിയതാണ് ജനശതാബ്ദി വൈകാന്‍ കാരണം. ഇന്നലെ കോഴിക്കോട്നിന്ന് ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ പുലര്‍ച്ചെ 1.41ന് ആണ് തിരുവനന്തപുരത്ത് എത്തിയത്.

ട്രാക്കില്‍ മരംവീണത് കാരണം വൈകിയ 11 ട്രെയിനുകള്‍

1) 56304 കൊല്ലം പാസഞ്ചര്‍
2) 16629 മലബാര്‍ എക്സ്പ്രസ്
3) 16604 മാവേലി എക്സ്പ്രസ്
4) 16342 ഗുരുവായൂര്‍ ഇന്റര്‍ സിറ്റി
5) 22642 ഷാലിമാര്‍ എക്സ്പ്രസ്
6) 56706 പുനലൂര്‍ പാസഞ്ചര്‍
7) 16649 പരശുറാം എക്സ്പ്രസ്
8) 16730 പാലരുവി എക്സ്പ്രസ്
9) 16318 ഹിമസാഗര്‍ എക്സ്പ്രസ്
10) 16345 നേത്രാവതി എക്സ്പ്രസ്
11) 16301 വേണാട് എക്സ്പ്രസ്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിച്ചില്ല.

ALSO READ: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സിനു മുകളിലേക്ക് മരംവീണ് 15 പേര്‍ക്ക് പരിക്ക്

കോട്ടയത്ത് രാത്രിയില്‍ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചില്‍, മൂവാറ്റുപുഴ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. 10 ദുരിതാശ്വാസക്യാമ്പുകളാണ് ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നത്.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂരില്‍ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി നഗരത്തിലും ആലുവ അടക്കം ഉള്ള പ്രദേശങ്ങളിലും മഴ തുടരുന്നു.

alappuzha muttar

ശക്തമായ മഴയിൽ ആലപ്പുഴ മുട്ടാർ കളത്തിപ്പടിയിൽ പ്രസാദിന്റെ വീട് വെള്ളക്കെട്ടിലായപ്പോൾ

കുമ്പളം കായലില്‍ നോര്‍ത്ത് ഓളി ഊന്നിപ്പാടില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂര്‍ കെടാമംഗലം മുളവുണ്ണിരാമ്പറമ്പില്‍ രാധാകൃഷ്ണനെയാണ്(62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് (58) രക്ഷപ്പെട്ടു.

മീന്‍ പിടിക്കാന്‍ കുമ്പളം കായലില്‍ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു.