ബര്‍ലിന്‍: സ്വിറ്റ്സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇംഗ്ലണ്ടും പിന്നിട്ടുനിന്നശേഷം തുര്‍ക്കിയെ കീഴടക്കി നെതര്‍ലന്‍ഡ്സും യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയില്‍ കടന്നു. (Euro cup 2024: England vs Netherlands semi final) ബുധനാഴ്ച നടക്കുന്ന സെമിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ഫ്രാന്‍സും സ്പെയ്നും തമ്മിലാണ് പോര്.
|
മികച്ച പ്രകടനം പുറത്തെടുത്ത തുര്‍ക്കിയെ രണ്ടാം പകുതിയുടെ അവസാനത്തിലാണ് ഓറഞ്ച് പടക്ക് കീഴപ്പെടുത്താനായത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായശേഷമാണ് നെതര്‍ലന്‍ഡ്‌സ് മുന്നേറിയത് (2-1).
76ാം മിനിറ്റില്‍ സ്റ്റെഫാന്‍ ഡിഫ്രെയുടെ ഗോളും 76ാം മിനിറ്റില്‍ തുര്‍ക്കി താരം മെര്‍ട്ട് മുല്‍ദറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിച്ചത്. 35ാം മിനിറ്റില്‍ സമത് അകയ്ദിനാണ് തുര്‍ക്കിയുടെ ഗോള്‍ നേടിയത്. ബുധനാഴ്ച രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടാണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍.
ബര്‍ലിനിലെ ഒളിംപിയ സ്റ്റേഡിയത്തില്‍, ആദ്യം മുന്നിലെത്തിയത് തുര്‍ക്കി. 35ാം മിനിറ്റില്‍ അര്‍ദ ഗുലറുടെ കോര്‍ണര്‍ ഡച്ച് പ്രതിരോധം ഹെഡ് ചെയ്ത് അകറ്റിയെങ്കിലും വന്നുവീണത് ഗുലറുടെ കാല്‍ക്കല്‍ തന്നെ. സമത് അകയ്ദിന്റെ ഹെഡര്‍ ഡച്ച് ഗോള്‍വല കുലുക്കി (10). സമനില ഗോളിനായി ഓറഞ്ച് പട ആക്രമിച്ചു കളിച്ചതോടെ തുര്‍ക്കി പ്രതിരോധത്തിലായി. 70ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ വന്നു.
കോര്‍ണറില്‍ നിന്ന് ഡിപായുടെ ക്രോസ്. സ്റ്റെഫാന്‍ ഡിഫ്രെയെ മാര്‍ക് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. ബുള്ളറ്റ് ഹെഡര്‍ വലയിലേക്ക് (1-1). ഒപ്പമെത്തിയതോടെ ആവേശത്തിലായ നെതര്‍ലന്‍ഡ്‌സ് ആറു മിനിറ്റിനകം ലീഡും നേടി. ഡെന്‍സല്‍ ഡംഫ്രൈസിന്റെ പാസില്‍ ഗാക്‌പോയെ തടയാന്‍ ശ്രമിച്ച മെര്‍ട്ട് മുല്‍ദറിനു പിഴച്ചു. പന്ത് കാലില്‍ തട്ടി സ്വന്തം വലയിലേക്ക് (2-1).
സ്വിറ്റ്‌സര്‍ലന്റ് പോരാട്ടവീര്യത്തെ കഷ്ടിച്ച് മറികടന്ന് ഇംഗ്ലണ്ട്
ഇംഗ്ലണ്ട്-സ്വിറ്റ്‌സര്‍ലന്റ് പോരാട്ടം അധിക സമയവും പിന്നിട്ട് പെനല്‍റ്റി ഷൗട്ടൗട്ടിലേക്ക് നീണ്ടു. 1-1നാണ് കളി അവസാനിച്ചത്. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് 5-3ന് ജയംകുറിച്ചു. സ്വിസ് താരം മാനുവല്‍ അക്കാഞ്ഞിയുടെ കിക്ക് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് തടയുകയായിരുന്നു.
കളി അവസാനിക്കാന്‍ 15 മിനിറ്റ് ശേഷിക്കെ ബ്രീല്‍ എംബോളോയിലൂടെ സ്വിറ്റ്സര്‍ലന്‍ഡാണ് ലീഡ് നേടിയത്. എന്നാല്‍, അഞ്ച് മിനിറ്റിനുള്ളില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ബോക്സിന് പുറത്തുനിന്നുള്ള ബുകായോ സാക്കയുടെ തകര്‍പ്പന്‍ ഗോള്‍ ഗാരെത് സൗത്ഗേറ്റിന്റെ സംഘത്തെ ഒപ്പമെത്തിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ കോള്‍ പാല്‍മര്‍, ജൂഡ് ബെല്ലിങ്ഹാം, സാക്ക, ഇവാന്‍ ടോണി, ട്രെന്റ് അലെക്സാണ്ടര്‍ ആര്‍ണോള്‍ഡ് എന്നിവര്‍ ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടു.


