21
Jun 2024
Tue
21 Jun 2024 Tue
Kylian Mbappe nose injury

യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ് രക്ഷപ്പെട്ടത് സെല്‍ഫ് ഗോളില്‍. ( Euro cup 2024: France vs Austria, Belgium vs Slovakia ) താരതമ്യേന ദുര്‍ബലരെന്ന് കണക്കൂകൂട്ടിയ ഓസ്ട്രിയ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. കിലിയന്‍ എംബാപ്പെയും അന്റോയ്ന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടങ്ങിയ ഫ്രഞ്ച് നിരയ്ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ ഒടുവില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

38-ാം മിനിറ്റിലാണ് ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ മാക്സിമിലിയന്‍ വോബറിന്റെ സെല്‍ഫ് ഗോള്‍ പിറന്നത്. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ഡ്രിബിള്‍ ചെയ്ത് മുന്നേറിയ വോബറിന്റെ ശ്രമത്തിനിടെ പന്ത് വലയില്‍ കയറുകയായിരുന്നു.

ലോകത്തെ ഏതൊരു മികച്ച ടീമിനും വെല്ലുവിളി സൃഷ്ടിക്കുന്ന ഫ്രാന്‍സിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം മികച്ച മുന്നേറ്റങ്ങളും സൃഷ്ടിച്ചാണ് ആസ്ട്രിയ മുന്നറേയത്. 36-ാം മിനിറ്റില്‍ ഓസ്ട്രിയ ആദ്യ ഗോളിനടുത്തെത്തിയിരുന്നു. ഗ്രെഗോറിറ്റ്സിച്ച് ഇടതുഭാഗത്തു നിന്ന് നല്‍കിയ ക്രോസ് സാബിറ്റ്സര്‍ ഫ്ളിക്ക് ചെയ്ത് ബൗംഗാര്‍ട്ട്നറിലേക്ക്. താരത്തിന്റെ ഗോളെന്നുറച്ച ഷോട്ടിന് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്‌നന്‍ തടസമായി.

ഗ്രീസ്മാനെ സമര്‍ത്ഥമായിയി പൂട്ടിയ ഓസ്ട്രിയ ഫ്രഞ്ച് മധ്യനിരയുടെ മുനയൊടിച്ച് അപകടകാരിയായ എംബാപ്പയിലേക്കുള്ള പന്തുകളുടെ വഴിയുമടച്ചു.
വലതുവിങ്ങിലൂടെയുള്ള ഡെംബലെയുടെ അതിവേഗം മാത്രമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. 55-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച സുവര്‍ണാവസരം എംബാപ്പെ പുറത്തേക്കടിച്ചുകളയുകയും ചെയ്തു. ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്‌നന്റെ മികവ് രണ്ടാം പകുതിയില്‍ നിരവധി തവണ ഫ്രാന്‍സിന്റെ രക്ഷയ്ക്കെത്തി. ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയുടെ പ്രകടനമാണ് ഫ്രാന്‍സിനെ ഒരു പരിധിവരെ കാത്തത്.

ബെല്‍ജിയത്തിന് കുരുക്കിട്ട് വാര്‍
Slovakia won against Belgium

ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ. ഏഴാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സ് നേടിയ ഗോളിലാണ് സ്ലൊവാക്യ വമ്പന്മാരായ ബെല്‍ജിയത്തെ മുട്ടുകുത്തിച്ചത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്ലൊവാക്യന്‍ പ്രതിരോധത്തിന് അവകാശപ്പെട്ടതാണ് ഈ വിജയം.

രണ്ടു ഗോളുകള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ട ബെല്‍ജിയത്തിന് റൊമേലു ലുക്കാക്കുവിന്റെ പിഴവുകളും വിനയായി.