ഡല്‍ഹി: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ സുപ്രിം കോടതി ഇടപെടല്‍. വിവിപാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 5 ചോദ്യങ്ങളാണ് സുപ്രിം കോടതി ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാവണം. ( EVM-VVPAT verification case: 5 questions Supreme Court asked Election Commission )
|
കൃത്രിമം ഒഴിവാക്കി സുതാര്യത ഉറപ്പാക്കാന്‍ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. വിവിപാറ്റ് ഹരിജയില്‍ സാങ്കേതിക വിഷയങ്ങളില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര?
മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?
മൈക്രോ കണ്‍ട്രോളര്‍ കണ്ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ ഉള്ളത്?
വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ?
ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ?
എന്നീ 5 ചോദ്യങ്ങള്‍ക്കാണ് സുപ്രിം കോടതി ഉത്തരം തേടുന്നത്.
അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്ക് റിഫോംസ് നല്‍കിയിരിക്കുന്ന ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.





