പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ കോമ്പൗണ്ടിനകത്തെ സ്‌ഫോടനം സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെ കണ്ടത്തിയത് മാരക സ്‌ഫോടക വസ്തുവെന്ന് റിപ്പോര്‍ട്ട്. പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പ്രൈമറി സ്‌കൂളിന് സമീപം കണ്ടെത്തിയത് മാരക സ്‌ഫോടക വസ്ത്തുവെന്നാണ് എഫഐആറിലുള്ളത്. മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്തു ഉപേക്ഷിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.
|
എക്‌സ്‌പോസീവ് ആക്റ്റിലെ 3 (എ), 4 (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 വയസുഉള്ള കുട്ടിക്ക് പരിക്ക് പറ്റിയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് വകുപ്പിലെ 75ാം വകുപ്പ് ചുമത്തിയിട്ടുണ്ട്.
അതേസമയം, സ്‌കൂള്‍ മുറ്റത്തെ സ്‌ഫോടനത്തില്‍ വിദ്യഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് എഇഒക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം പാലക്കാട് എഇഒ സ്‌കൂളില്‍ പരിശോധന നടത്തി. പ്രധാനഅധ്യാപികയുടേയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തി. സ്‌കൂളിന്റെ രേഖകള്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാലക്കാട് മൂത്താന്‍തറയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുഉള്ള ദേവി വിദ്യാനികേതന്‍ സ്‌കൂളിന് സമീപം ഇന്നലെ വൈകീട്ടാണ് സ്‌ഫോടനം നടന്നത്. സ്‌കൂര്‍ വളപ്പില്‍ നിന്നും ലഭിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടി തെറിച്ചത്. സ്‌ഫോടനത്തില്‍ ഏകദേശം നൂറ് മീറ്ററോളം പ്രകമ്പനം ഉണ്ടായെന്നാണ് പരിസരവാസികള്‍ പറയുന്നത്. 4 സ്‌ഫോടക വസ്തുക്കള്‍ ആണ് ആകെ കണ്ടെത്തിയത്. മൂത്താംതറ വടക്കന്തറ മേഖല ആര്‍എസ്എസ് കേന്ദ്രമായാണ് അറിയപ്പെടുന്നത്. ആര്‍എസ്എസിന്റെ ശാഖ രാവിലെയും രാത്രിയും സ്‌കൂളിന്റെ പരിസരത്ത് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളിന് 600 മീറ്റര്‍ അകലെയാണ് ജില്ലയിലെ ആര്‍എസ്എസ് കാര്യാലയം പ്രവര്‍ത്തിക്കുന്നത്.
അതിനിടെ ആര്‍എസ്എസ് നിയന്ത്രണത്തിലുഉള്ള സ്‌കൂളില്‍ സ്‌ഫോടക വസ്തു എത്തിയതില്‍ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും സ്‌ഫോടകവസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
എന്നാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപി ആരോപണം. ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. ഗണേശോത്സവം മുന്‍നിര്‍ത്തി പ്രശ്‌നങ്ങള്‍ നടന്നുവെന്നും ഏത് അന്വേഷണം വേണമെങ്കിലും നടത്തട്ടെയെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
സംഘപരിവാര്‍ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താന്‍ തറയില്‍ സ്‌കൂള്‍ പരിസരത്ത് നടന്ന സ്‌ഫോടനത്തെ സംബന്ധിച്ച് സമഗ്ര അനേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി, ഓണം, ഗണേശോത്സവം തുടങ്ങിയ ഉത്സവങ്ങള്‍ നടക്കാനിരിക്കുകയാണ് ഈ സ്‌ഫോടനം നടന്നിട്ടുള്ളത്. ഇത് വളരെയധികം ഗൗരവത്തില്‍ എടുക്കുകയും, ഉന്നത പോലീസ് അധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണംമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതില്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
Explosion at RSS-controlled school compound in Palakkad: Deadly explosive device found;


