04
Dec 2024
Mon
04 Dec 2024 Mon
Family confirms death of Ustad Zakir Ali Hussain

സാന്‍ഫ്രാന്‍സിസ്‌കോ: വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ അലി ഹുസൈന്റെ മരണം സ്ഥിരീകരിച്ച് കുടുംബം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍വച്ചാണ് 73 കാരനായ സാക്കിര്‍ ഹുസൈന്റെ മരണം. ഇന്നലെ രാത്രിയോടെ അദ്ദേഹം മരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും കുടുംബം നിഷേധിച്ചിരുന്നു. ഇതോടെ വാര്‍ത്താ വിനിമയ മന്ത്രാലയം ഇതുസംബന്ധിച്ച വാര്‍ത്ത പിന്‍വലിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥന തുടരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏതാനും സമയം മുമ്പ് കുടുംബം മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ കഴിയുകയായിരുന്നു.

1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. ഇതിഹാസ തബലിസ്റ്റ് അള്ളാ റഖാ ഖാന്റെ മകനാണ്. ചെറുപ്പം മുതല്‍ പിതാവില്‍നിന്ന് തബല പഠിച്ചു തുടങ്ങി. 12ാം വയസ്സില്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദ ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളില്‍ അദ്ദേഹം പുരസ്‌കാരം പങ്കിട്ടു. മണ്‍ടോ, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കുകയുണ്ടായി. ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, ദ പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ വേഷമിടുകയുംചെയ്തു. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.

 

Family confirms death of Ustad Zakir Ali Hussain

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക