അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് മല്‍സരത്തിനിടെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ജയ് ശ്രീറാം വിളികള്‍. ഷമി സഹതാരങ്ങളോടൊപ്പം ഗ്രൗണ്ടിനടുത്ത് നില്‍ക്കുമ്പോഴാണ് ആരാധകര്‍ ഷമിക്ക് നേരെ ജയ് ശ്രീറാം വിളികള്‍ മുഴക്കിയത്. കാണികള്‍ ആദ്യം സൂര്യകുമാര്‍ യാദവിന്റെ പേരെ ഉറക്കെ വിളിച്ചിരുന്നു. തുടര്‍ന്നാണ് ഷമിയുടെ പേരെടുത്ത് വിളിച്ച് ജയ് ശ്രീറാം വിളി മുഴക്കിയത്. ചേതേശ്വര്‍ പൂജാര, കുല്‍ദ്ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരും ഷമിക്കൊപ്പം ഉണ്ടായിരുന്നു.
|
നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സംഭവം. മോദി പ്രത്യേക ക്ഷണിതാവായെത്തിയ മല്‍സരത്തിനിടെയാണ് വിവാദം. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ചടങ്ങിനെത്തിയിരുന്നു. മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ബിജെപി വിലയ്ക്കുവാങ്ങിയതായി ആരോപണം ഉയര്‍ന്നിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് തോറ്റപ്പോഴും ഷമിക്കെതിരേ സൈബര്‍ ആക്രമണം നടന്നിരുന്നു


