29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
raped

ഭര്‍ത്താവിന് ബീജോല്‍പ്പാദനം(Sperm count) കുറവായതിനാല്‍ 40കാരിയെ ഗര്‍ഭിണിയാക്കുന്നതിന് ഭര്‍തൃ പിതാവും ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും നിരവധി തവണ ബലാല്‍സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗര്‍ഭഛിദ്രം നടന്നതിനെ തുടര്‍ന്നാണ് യുവതി നവപുര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വിവരം പുറത്തു പറഞ്ഞാല്‍ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

2024 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്കു മാറി. ഏതാനും ആഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ പ്രായം കൂടുതലായതിനാല്‍ യുവതി ഗര്‍ഭിണിയാവാന്‍ സാധ്യതയില്ലെന്നും വന്ധ്യതാ ചികില്‍സ നടത്താനും ബന്ധുക്കള്‍ നിര്‍ദേശിച്ചു.

ALSO READ: ഒളിച്ചോടിയ 14കാരി സെക്‌സ് റാക്കറ്റിന്റെ കൈയില്‍; പീഡിപ്പിച്ചത് 200ഓളം പേര്‍; പ്രായപൂര്‍ത്തിയാകാന്‍ ഹോര്‍മോണ്‍ കുത്തിവച്ചു

എന്നാല്‍, പരിശോധനയില്‍ യുവതിക്ക് കുഴപ്പമൊന്നുമില്ലെന്നും ഭര്‍ത്താവിന് സ്‌പേം കൗണ്ട് കുറവാണെന്നും വ്യക്തമായി. തുടര്‍ന്ന് ഐവിഎഫ്(കൃത്രിമ ബീജ സങ്കലനം) നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനി ചികില്‍സയൊന്നും വേണ്ടെന്നും കുഞ്ഞിനെ ദത്തെടുക്കാമെന്നും യുവതി നിര്‍ദേിശിച്ചെങ്കിലും ഭര്‍തൃബന്ധുക്കള്‍ വഴിങ്ങിയില്ല.

2024 ജൂലൈയില്‍ യുവതി ഉറങ്ങിക്കിടക്കവേ ഭര്‍തൃപിതാവ് മുറിയിലേക്ക് കയറിവരികയും യുവതിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. യുവതി ബഹളം വച്ചെങ്കിലും മര്‍ദ്ദിച്ചൊതുക്കുകയായിരുന്നു.

ഇതേക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും, തനിക്ക് ഒരു കുഞ്ഞിനെ വേണെന്നും അതുകൊണ്ട് ഇക്കാര്യം ആരോടും പറയേണ്ടെന്നുമായിരുന്നു മറുപടി. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭര്‍തൃപിതാവ് പല തവണ ബലാല്‍സംഗം ചെയ്‌തെങ്കിലും താന്‍ ഗര്‍ഭിണിയായില്ലെന്ന് യുവതി പറഞ്ഞു.

2024 ഡിസംബറിലാണ് ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവ് ബലാല്‍സംഗം ചെയ്തത്. ഇതും പല തവണ ആവര്‍ത്തിച്ചു. തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ മാസം യുവതി ഗര്‍ഭിണിയായി. എന്നാല്‍, ജൂലൈയില്‍ ഗര്‍ഭം അലസുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജൂലൈ അവസാനം യുവതി പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഞായറാഴ്ച്ച കേസ് രജിസ്റ്റര്‍ ചെയ്തു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement