12
Jul 2024
Wed
12 Jul 2024 Wed
Argentina Vs Canada

ന്യൂജഴ്സി: ടൂര്‍ണമെന്റിലെ തന്റെ ആദ്യ ഗോള്‍ പിറന്ന മെസ്സിയുടെ തിരിച്ചുവരവില്‍ കോപ്പ അമേരിക്ക സെമി കടന്ന് അര്‍ജന്റീന . (Finally the Messiah appeared; Argentina in the Copa final) എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്‍മാര്‍ കാനഡയെ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസും രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സിയുമാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ നേരിടുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22-ാം മിനിറ്റില്‍ മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസാണ് മെസ്സിപ്പടയെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍ മെസ്സിയും ഗോള്‍ നേടി. കാനഡയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്താണ് രണ്ട് ഗോളുകളും പിറന്നത്. കാനഡയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളി എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. അര്‍ജന്റീന പ്രതിരോധവും മികച്ച പ്രകടനം നടത്തി.

ഗോളടിക്കാനുള്ള ആദ്യശ്രമങ്ങള്‍ കാനഡയുടെ ഭാഗത്തുനിന്നായിരുന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 23ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന്റെ ഗോളിലൂടെ അര്‍ജന്റീന ലീഡ് നേടി. ഡീപോളിന്റെ പാസില്‍ കാനഡ പ്രതിരോധത്തെ തകര്‍ത്തായിരുന്നു അല്‍വാരസിന്റെ ഗോള്‍. ഇതോടെ ആദ്യ പകുതിയില്‍ അര്‍ജന്റീന 1-0നു മുന്നില്‍.

രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. എന്‍സോ ഫെര്‍ണാണ്ടസ് പിന്നിലേക്കു നല്‍കിയ പാസ് കനേഡിയന്‍ താരത്തിന്റെ കാലിലെത്തി. ബോക്സിന് പുറത്തുകടത്താന്‍ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അര്‍ജന്റീനാ താരത്തിന്റെ കാലിലെത്തി. ബോക്സ് ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. ഓഫ്സൈഡാണെന്ന കനേഡിയന്‍ താരങ്ങളുടെ വാദം വാര്‍ ചെക്കിങില്‍ തള്ളിപ്പോയി.

മത്സരത്തിലുടനീളം മെസ്സിയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. കൗണ്ടര്‍ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. 15, 16 മിനിറ്റുകളില്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാനായി അവര്‍ക്ക്. ബോക്സിനകത്തെ പിഴവുകളും പാസുകള്‍ ശരിയാംവിധം നല്‍കുന്നതില്‍ പരാജയപ്പെട്ടതുമാണ് കാനഡയെ ഗോളില്‍നിന്ന് അകറ്റിയത്. കാനഡയുടെ മികച്ച ഒരു നീക്കം അര്‍ജന്റൈന്‍ ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞിട്ടതും രക്ഷയായി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും 2-0നായിരുന്നു അര്‍ജന്റീനയുടെ ജയം. പിന്നീട് കരുത്തരായ ചിലെയെ മറികടന്നാണ് കാനഡ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്. ക്വാര്‍ട്ടറില്‍ വെനസ്വേലയ്‌ക്കെതിരെ ഷൂട്ടൗട്ട് അതിജീവിക്കേണ്ടി വന്നുവെന്നു മാത്രം. ലോകചാംപ്യന്മാരായ അര്‍ജന്റീന, തുടര്‍ച്ചയായ രണ്ടാം തവണയാണ് കോപ്പ അമേരിക്ക ഫൈനലില്‍ എത്തുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക