31
Apr 2023
Fri
31 Apr 2023 Fri

റിയാദ്: സൗദിയിലെ റിയാദിൽനിന്ന് ഉംറക്കായി വരികയായിരുന്ന രണ്ട് ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. ഹൈദരാബാദ്, രാജസ്ഥാൻ സ്വദേശികളാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശി അഹ്‌മദ് അബ്ദുറഷീദിന്റെ ഗർഭിണിയായ ഭാര്യ ഖന്സ, മകൾ മറിയം(3), രാജസ്ഥാൻ സികാർ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, മകൻ അമ്മാർ(4) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഹ്‌മദ് അബ്ദുറഷീദ്(27) ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദിലെ സുവൈദി എന്ന സ്ഥലത്തിനടുത്തായി താമസിക്കുന്ന രണ്ട് കുടുംബവും ഉംറക്കായയി പുറപ്പെട്ടതായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഹൈദരാബാദ് സ്വദേശിയായ അഹ്‌മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മൂന്നു വയസ്സായ മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയാണ് മുഹമ്മദ് ഷാഹിദ് ഖത്രി. ഇദ്ദേഹത്തോടൊപ്പം ഭാര്യ സുമയ്യ, നാലു വയസ്സായ മകൻ അമ്മാർ അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്. അഹ്‌മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്‌മദ് അബ്ദു റഷീദ് അപകടനില തരണം ചെയ്തിട്ടില്ല.

ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. കുടുംബ സുഹൃത്തുക്കൾ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും. റമദാൻ തുടക്കത്തിൽ ഖമീസ് മുശൈത്തിൽനിന്ന് ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഗ്‌നിക്കരയായതിനെ തുടർന്ന് 21 പ്രവാസികൾ മരിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക