എറണാകുളം: ആന്ധ്രപ്രദേശിലെ കനത്ത മഴ ജനജീവിതം താറുമാറാക്കി.(Floods in Andhra Pradesh; Two trains from Kerala have been cancelled) റെയില്‍ പാളങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
|
എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടേണ്ട എറണാകുളം -ഹാതിയ എക്‌സ്പ്രസും നാളെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം -ടാറ്റാ നഗര്‍ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ആന്ധ്ര, തെലങ്കാന വഴി പോകുന്ന 100ലേറെ ട്രെയിനുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.
മഴക്കെടുതിയില്‍ 27 മരണം
മഴക്കെടുതിയെ തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലുമായി 27 പേര്‍ മരിച്ചു. രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് റോഡുകളും ഹൈവേകളും വെള്ളത്തിലായിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് ആന്ധ്ര നാവിക സേനയെ വിന്യസിച്ചിട്ടുണ്ട്.
ALSO READ: പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല; ലൈംഗികപീഡനാരോപണം തള്ളി നിവിന്‍ പോളി
പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യ മന്ത്രി രേവന്ദ് റെഡ്ഡിയുമായും ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.
ദേശീയ, സംസ്ഥാന ദുരന്ത നിവാര സേനകള്‍ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.


