25
Dec 2025
Sun
25 Dec 2025 Sun
foreign tourist trapped for two days in Karnataka during trecking

കര്‍ണാടകയിലെ ഹമ്പിയില്‍ കുന്നുകയറുന്നതിനിടെ വീണുപരിക്കേറ്റ വിദേശ വിനോദസഞ്ചാരിയെ രക്ഷിച്ചത് രണ്ടുദിവസത്തിനു ശേഷം. ഫ്രഞ്ച് പൗരനായ ബ്രൂണോ റോഗര്‍(52)ആണ് ഹമ്പിയിലെ അഷ്ടഭുജ സ്‌നാന കുന്ന് കയറുന്നതിനിടെ തെന്നിവീണുപരിക്കേറ്റ് വഴിയില്‍ കുടുങ്ങിപ്പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആളൊഴിഞ്ഞ ഇടത്തായിരുന്നു ഇദ്ദേഹം കിടന്നിരുന്നത്. വേദന കാരണം എഴുന്നേല്‍ക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല. ഇഴഞ്ഞ് സമീപത്തെ വാഴത്തോപ്പില്‍ എത്തിയതാണ് ബ്രൂണോക്ക് രക്ഷയായത്.
ഇവിടുത്തെ കര്‍ഷകരാണ് ബ്രൂണോയെ കണ്ടതും വിവരം പോലീസില്‍ അറിയിച്ചതും. തുടര്‍ന്ന് പോലീസും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരുമെത്തി ബ്രൂണോയെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ഹോംസ്‌റ്റേയില്‍ ആയിരുന്നു താന്‍ തങ്ങിയിരുന്നതെന്ന് ബ്രൂണോ പോലീസിനോടു പറഞ്ഞു.

ഇദ്ദേഹത്തിന്റെ ഇടതുകാലിനും മുഖത്തിന്റെ ഇടതുവശത്തുമാണ് പരിക്കേറ്റിട്ടുണ്ട്. വീണുകിടക്കുന്ന സമയത്ത് ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത് കൈയിലുണ്ടായിരുന്ന 1.5 ലിറ്റര്‍ വെള്ളമാണെന്ന് ബ്രൂണോ വെളിപ്പെടുത്തി.

ALSO READ: എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി