ശാന്തന്‍പാറ: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശിയും ചിറ്റിവാര എസ്റ്റേറ്റിലെ തൊഴിലാളിയുമായ സെലയ് ആണ് പോലീസിന്റ പിടിയിലായത്. ഒളിവില്‍ പോയ പ്രതിയും ഭാര്യയും തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ബോഡിമെട്ട് ചെക്ക്‌പോസ്റ്റില്‍ വച്ച് പോലീസ് പിടിയിലാവുകയായിരുന്നു.
|
ശാന്തന്‍പാറ പോലീസാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. ആറു ദിവസം മുന്‍പാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയായ 12 വയസുകാരിയെ 35 വയസുകരനായ സെലയ് പീഡിപ്പിച്ചത്. വീട്ടില്‍ ഒറ്റക്കായിരുന്ന കുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വയറു വേദന അനുഭവപ്പെട്ടതോടെയാണ് കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതോടെ പ്രതിയെ തേടി പോലീസ് എസ്റ്റേറ്റിലെത്തിയെങ്കിലും ഭാര്യയുമൊത്ത് സെലയ് ഒളിവില്‍ പോയി. ദേവികുളം മൂന്നാര്‍ പോലീസ് സംയുക്തമായി പരിശോധനകള്‍ ആരംഭിച്ചെങ്കിലും ഇവരെ കണ്ടത്താന്‍ സാധിച്ചില്ല.
ഇതോടെ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഭാര്യയുമായി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവേ ബോഡിമെട്ടില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഇയാളുടെ ഭാര്യയെ വാഹനത്തില്‍ കണ്ടെത്തി. ഇതോടെ പ്രതി സമീപത്തെ റോഡിലൂടെ ബോഡി നായ്ക്കന്നൂര്‍ പ്രദേശത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുയായിരുന്നു. മൂന്നാര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ തെളിവെടുപ്പിനായി എസ്റ്റേറ്റിലേക്ക് കൊണ്ടുപോകും.


