26
May 2024
Thu
26 May 2024 Thu
four held by police including a woman in honey trap case

കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്.(four held by police including a woman in honey trap case)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോണ്‍ വഴി പരിചയപ്പെട്ട യുവാവിനെ യുവതി തന്റെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. യുവതിയുടെ നിര്‍ദേശമനുസരിച്ച് യുവാവ് കൊല്ലം താലൂക്ക് ഓഫിസിന് സമീപമുള്ള അറവുശാലയ്ക്ക് പരിസരത്തെത്തി. ഇതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുയുവാക്കള്‍ യുവാവിനെ മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും സ്വര്‍ണവും കവരുകയായിരുന്നു. സംഘം മടങ്ങിയതിനു പിന്നാലെ യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.

കൊല്ലം എസിപി അനുരൂപിന്റെ നിര്‍ദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദില്‍ജിത്ത്, ഡിപിന്‍, ആശാ ചന്ദ്രന്‍ എഎസ്‌ഐ സതീഷ്‌കുമാര്‍ എസ്‌സിപിഒ അനീഷ്, സിപിഒ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.