മംഗളൂരു: സൂറത് കല്ലില്‍ നിന്ന് ചൊവ്വാഴ്ച കാണാതായ നാല് എസ്എസ്എല്‍സി വിദ്യാര്‍ഥികളെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹലിയങ്ങാടിയിലെ പവഞ്‌ജേയിലാണ് കുട്ടികളുടെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയത്.(four missing sslc students found dead in river)
|
സൂറത് കല്ലിലെ വിദ്യാദായനി ഹൈ സ്‌കൂളിലെ വിദ്യാര്‍ഥികളായ യശ്വിത് ചന്ദ്രകാന്ത്, നിരൂപ്, അന്‍വിത്, രാഘവേന്ദ്ര എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 27ന് രാവിലെ ഇംഗ്ലീഷ് മോഡല്‍ പരീക്ഷ എഴുതിയ ശേഷമാണ് നാലുപേരെയും കാണാതായത്. കുട്ടികളെ കാണാതയാതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സൂറത് കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാലുപേരും ഹലേങ്ങാടിയിലേക്കുള്ള ബസ്സില്‍ കയറിപോവുന്നത് കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ നദിക്കരയില്‍ എത്തിയതായി കണ്ടെത്തി. പൊലീസ് ഇവിടെ എത്തിയപ്പോള്‍ നാലുപേരുടെ വസ്ത്രങ്ങളും മറ്റും കരയില്‍ വച്ചിരിക്കുന്നതായും കണ്ടെത്തുകയും പുഴയില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.





