01
Apr 2023
Sat
01 Apr 2023 Sat

അബൂദബി: പുസ്തകം രചിച്ച് ലോകറെക്കോഡ് സ്വന്തമാക്കി നാലുവയസ്സുകാരൻ. യുഎഇ ബാലൻ സഈദ് റാഷിദ് അൽമഹീരിയാണ് ഈ നേട്ടംകൈവരിച്ചത്. 4 വയസ്സും 218 ദിവസവുമാണ് സഈദിന്റെ പ്രായം. ഏറ്റവും ചെറിയ പ്രായത്തിൽ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്ന ആൺകുട്ടി എന്ന റെക്കോഡാണ് സഈദിനു ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മാർച്ച് 9നാണ് സഈദിന്റെ നേട്ടം ​ഗിന്നസ് ബുക്ക് അം​ഗീകരിച്ചത്. ദ എലഫന്റ് സഈദ് ആൻഡ് ദ ബിയർ എന്ന സഈദിന്റെ പുസ്കത്തിന്റെ പേര്. പുസ്തകത്തിന്റെ 1000 കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞു. പേര് പോലെ തന്നെ രണ്ടു മൃ​ഗങ്ങളുടെയും അവരുടെ സൗഹൃദത്തിന്റെയും കഥയാണ് പുസ്കത്തിൽ സഈദ് വിവരിക്കുന്നത്.

സഈദിന്റെ എട്ടുവയസ്സുകാരിയായ സഹോദരി അൽധാബിയും ചില്ലറക്കാരിയല്ല. ദ്വിഭാഷയിൽ പുസ്തക പരമ്പരകളെഴുതിയ പ്രായംകുറഞ്ഞ പെൺകുട്ടിയെന്ന ലോകറെക്കോഡാണ് അൽധാബിയുടെ പേരിലുള്ളത്. ദ്വിഭാഷയിൽ പുസ്തകം രചിച്ച പ്രായംകുറഞ്ഞ പെൺകുട്ടിയെന്ന റെക്കോഡും അൽദാബിയുടെ പേരിലാണ്.

റെയിൻബോ ചിംനി എജ്യുക്കേഷനൽ എയ്ഡ്സ് എന്ന പേരിൽ സ്വന്തം പ്രസാധനാലയവും അൽധാബിക്കുണ്ട്. സഈദിന്റെ പ്രചോദനകേന്ദ്രവും അൽധാബിയാണ്. എഴുത്തും വായനയും വരയും തുടങ്ങി എല്ലാ കാര്യങ്ങളും ഇവരൊരുമിച്ചാണ്.