ഹമാസ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി വനിതയെ പോരാളികള്‍ മര്‍ദ്ദിച്ചുവെന്നും തലമുടി മുറിച്ചുവെന്നുമുമുള്ള ഇസ്രായേലി മാധ്യമ പ്രചാരണം പൊളിഞ്ഞു.(Freed Israeli captive Noa Argamani says she was wounded by Israel) തനിക്ക് പരിക്കേറ്റത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണെന്ന് ഹമാസ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട നോവ അര്‍ഗമാനി പറഞ്ഞു.
|
ബുധനാഴ്ച്ച ടോക്കിയോയില്‍ ജി7 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളോട് സംസാരിക്കവേ അര്‍ഗമാനി തന്റെ അനുഭവങ്ങള്‍ വിവരിച്ചിരുന്നു. ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഹമാസ് പിടികൂടിയതിന് ശേഷമുള്ള കാര്യങ്ങളാണ് അവര്‍ വിവരിച്ചത്. എന്നാല്‍, ഈ പ്രസംഗം വളച്ചൊടിച്ചു കൊണ്ടാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
തൊട്ടുപിന്നാലെ വെള്ളിയാഴ്ച്ച ഇത് തിരുത്തി അര്‍ഗമാനി ഇന്‍സ്റ്റഗ്രാമില്‍ പ്രസ്താവന പോസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ പലതും മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിക്കുകയോ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി എടുത്ത് ഉപയോഗിക്കുകയോ ചെയ്തതായി അര്‍ഗമാനി വിശദീകരിച്ചു.
മാധ്യമങ്ങളില്‍ പറയുന്നതു പോലെ ഫലസ്തീന്‍ പോരാളികള്‍ തന്റെ മുടി വടിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് അര്‍ഗമാനി വിശദീകരിച്ചു.
”കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങള്‍ എനിക്ക് അവഗണിക്കാനാവില്ല. എന്റെ വാക്കുകള്‍ അവര്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു. താന്‍ തടവിലായിരിക്കേ ഹമാസ് അംഗങ്ങള്‍ എന്നെ മര്‍ദ്ദിച്ചിട്ടില്ല. അവര്‍ എന്റെ മുടി മുറിച്ചിട്ടില്ല. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മതില്‍ തകര്‍ന്നു വീണാണ് എനിക്ക് പരിക്കു പറ്റിയത്”- അര്‍ഗമാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അസമിലെ വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദെന്ന് മുഖ്യമന്ത്രി
ഗസയിലെ നുസൈറത്ത്, ദേര്‍ അല്‍ ബലാ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജൂണില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം മോചിപ്പിച്ച നാലുപേരില്‍ ഒരാളാണ് 26കാരിയായ അര്‍ഗമാനി. 236 ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പട്ടത്. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു.
ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്ന് അര്‍ഗമാനി പറഞ്ഞു. അര്‍ഗമാനിയുടെ കാമുകന്‍ അവിനാതന്‍ ഓര്‍ ഉള്‍പ്പെടെ 105 പേര്‍ ഹമാസിന്റെ പിടിയിലാണ്. ഇതില്‍ 34 പേര്‍ ഇതിനകം കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.
View this post on Instagram
എന്റെ സുഹൃത്ത് അവിനാതന്‍ ഇപ്പോഴും അവിടെയാണ്. ഇനിയും വൈകും മുമ്പ് അവരെ നമുക്ക് തിരിച്ചുകൊണ്ടു വരണം. ഇനിയും കൂടുതല്‍ പേര്‍ നമുക്ക് നഷ്ടപ്പെടരുത്-അര്‍ഗമാനി പ്രസ്താവിച്ചു.


