ദിസ്പൂര്‍: മുസ്ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ പ്രചാരണവുമായി വീണ്ടും അസം മുഖ്യമന്ത്രി. (Flood Jihad is the cause of floods in Assam, Chief Minister said) അസമിലെ വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദെന്ന വിചിത്ര വാദവുമായാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.
|
മേഘാലയിലുള്ള സയന്‍സ് ആന്റ് ടെക്നോളജി സര്‍വകലാശാല പ്രളയ ജിഹാദ് നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അസമിലെ കരിംഗഞ്ച് ജില്ലയില്‍ നിന്നുള്ള ബംഗാളി വംശജനായ മുസ്ലിം വിഭാഗത്തില്‍ പെട്ട മഹ്ബുബൂല്‍ ഹഖിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ഫൗണ്ടേഷനാണ് മേഘാലയില്‍ സയന്‍സ് ആന്റ് ടെക്നോളജി സര്‍വകലാശാല നടത്തുന്നത്.
സയന്‍സ് ആന്റ് ടെക്നോളജി സര്‍വകലാശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വനങ്ങള്‍ വെട്ടി നശിപ്പിച്ചെന്നും കുന്നുകള്‍ ഇടിച്ച് നികത്തിയെന്നും ശര്‍മ്മ ആരോപിക്കുന്നു. തല്‍ഫലമായാണ് ആഗസ്ത് 5 ന് ഗുവാഹത്തിയില്‍ വെള്ളപ്പൊക്കമുണ്ടായതത്രെ. സര്‍വകലാശാല പ്രളയ ജിഹാദ് നടത്തുകയാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ALSO READ: കതകിലൊന്നും മുട്ടിയേക്കല്ലേ.. ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ പരിഹസിച്ച് നടന്‍ കൃഷ്ണ കുമാര്‍
മേഘാലയയിലെ റി-ഭോയ് ജില്ലയിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. സര്‍വകലാശാലയുടെ വലിയ പ്രധാന കവാടത്തിന് മുകളില്‍ മൂന്ന് താഴികക്കുടങ്ങളുണ്ട്. അവ മക്കയുടേതിന് സമാനമാണെന്നാണ് ശര്‍മയുടെ മറ്റൊരു ആരോപണം.
‘അവിടെ പോകുന്നത് ലജ്ജാകരമാണ്. അവിടെ പോകുമ്പോള്‍ മക്കയുടെ കീഴിലൂടെ നടക്കുന്നത് പോലെയുണ്ടാകും. എനിക്ക് പറയാനുള്ളത് അവിടെ അവര്‍ ഒരു നംഗര്‍ ( അസമിലെ നവ-വൈഷ്ണവ പാരമ്പര്യത്തിന്റെ ഭാഗമായ കമ്മ്യൂണിറ്റി പ്രാര്‍ഥനാലയം,) നിര്‍മിക്കട്ടെ എന്നാണ്.’ ശര്‍മ പറഞ്ഞു.
ജിഹാദ് എന്ന പദം ഉപയോഗിച്ചതിന്റെ ഔചിത്യത്വത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ശര്‍മയോട് ചോദിച്ചു. ഇതിന് അവര്‍ ജിഹാദോന്‍ കാ ബാപ്പ് (‘ജിഹാദിന്റെ പിതാവ്’) ആണെന്നായിരുന്നു ശര്‍മയുടെ മറുപടി. അവരെ ജിഹാദി എന്ന് മാത്രം വിളിച്ചത് തന്റെ മര്യാദ ആണെന്ന് ശര്‍മ ഉത്തരം നല്‍കി.
സയന്‍സ് ആന്റ് ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അസമില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കരുതെന്ന വിവാദ പ്രസ്താവനയും ശര്‍മ നടത്തിയിട്ടുണ്ട്.
‘മേഘാലയയിലെ സയന്‍സ് ആന്റ് ടെക്നോളജി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ അസം സംസ്ഥാന സര്‍ക്കാരിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തുന്നതാണ്. അവര്‍ക്ക് അസം സംസ്ഥാന സര്‍ക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കില്‍ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.


