ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗംചെയ്‌തെന്നും നഗ്ന വീഡിയോ എടുത്തെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഹരിയാന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബഡൗലിക്കെതിരെകേസ്. (A case has been registered against Haryana BJP state president Mohan Lal Badauli on the complaint of a woman who alleged that he gang-raped her in a hotel and filmed her naked after promising her a government job.) ഗായകന്‍ ജയ് ഭഗവാന്‍ എന്ന റോക്കി മിത്തലിനുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി സ്വദേശിനി നല്‍കിയ പീഡനക്കേസില്‍ ഹിമാചല്‍ പ്രദേശ് പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്. കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹിമാചല്‍ പ്രദേശിലെ കസൗലി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
|
2023 ജൂലൈ മൂന്നിന് ഹിമാചല്‍ പ്രദേശിലുള്ള കസൗലിയിലെ ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ(HPDTC) റോസ് കോമണ്‍ ഹോട്ടലില്‍വച്ച് തന്നെ ബിജെപി നേതാവും ഗായകനും ചേര്‍ന്ന് മാറിമാറി ബലാത്സംഗംചെയ്‌തെന്നാണ് യുവതി നല്‍കിയ പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും പ്രതികള്‍ ബീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ തൊഴിലുടമയ്ക്കും സുഹൃത്തിനുമൊപ്പം ഹിമാചലില്‍ വിനോദയാത്രയ്‌ക്കെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ മുറിയിലേക്ക് വിളിച്ചത്. തനിക്കും സുഹൃത്തിനും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ബഡൗലിയും സംഗീത ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് റോക്കി മിത്തലും വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് തങ്ങളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങി. നഗ്നദൃശ്യങ്ങളും ലൈംഗികപീഡനത്തിന്റെ വിഡിയോയും ഇരുവരും ഫോണില്‍ പകര്‍ത്തി.
സംഭവം പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നുമെല്ലാം ഭീഷണിയുണ്ടായിരുന്നതിനാലാണ് ഇത്രയും കാലം ഒളിപ്പിച്ചുവച്ചതെന്നും പരാതിയിലുണ്ട്. എന്നാല്‍ അടുത്തിടെ ഹരിയാനയിലെ പഞ്ച്കുലയിലേക്ക് വിളിച്ചുവരുത്തി കള്ളക്കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാതോടെ ഇപ്പോള്‍ പരാതിയുമായി മുന്നോട്ടുവരുരകയാണെന്നുമാണ് യുവതികള്‍ പറയുന്നത്.
എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെകുറിച്ച് യാതൊന്നും അറിയില്ലെന്നുമാണ് മോഹന്‍ ലാല്‍ ബഡൗലി പ്രതികരിച്ചത്.
Gang rape case against Haryana BJP president





