26
May 2025
Sat
26 May 2025 Sat
garbage death

ബറേലി: ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ ആള്‍ കിടന്നുറങ്ങന്നതറിയാതെ മാലിന്യം തള്ളി യുവാവിന് ദാരുണാന്ത്യം. (Garbage thrown on the person sleeping under tree) ബറേലിയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനകാരനായ സുനില്‍ കുമാറാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കക്രിയ എന്ന പ്രദേശത്തെ ശ്മശാനത്തിന് സമീപത്തുള്ള മരത്തണലില്‍ സുനില്‍ കുമാര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് ഇവിടേക്ക് ട്രോളിയില്‍ മാലിന്യവുമായി കോണ്‍ട്രാക്ടറായ നയീം ശാസ്ത്രിയും തൊഴിലാളികളും എത്തുന്നത്. പിന്നാലെ സുനില്‍ കുമാര്‍ കിടന്ന മരത്തിനടുത്തേക്ക് ഇവര്‍ മാലിന്യം തള്ളുകയായിരുന്നു.

ALSO READ: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മേഘ വിസ്‌ഫോടനത്തിനും പ്രളയത്തിനും സാധ്യത; അതീവ ജാഗ്രത പാലിക്കണം

മാലിന്യം തള്ളിയതിന് ശേഷമാണ് എ്‌ന്തോ ശബ്ദം കേട്ട് സംശയം തോന്നിയത്. പരിശോധനയിലാണ് മാലിന്യക്കൂനക്കടിയില്‍ ആളുണ്ടെന്ന് മനസ്സിലായത്. ശാസ്ത്രിയും തൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ സുനിലിനെ വേഗം പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് സുനില്‍ കുമാര്‍ മരിച്ചതെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുറ്റും ചെറിയ ചെടികളും പുല്ലുമെല്ലാം നിന്നതിനാല്‍ മരത്തണലില്‍ ആളുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലായെന്ന് ശാസ്ത്രി പറഞ്ഞു. തങ്ങളുടെ ഏക ആശ്രയമായ സുനിലിനെ മനപ്പൂര്‍വം ശാസ്ത്രിയും കൂട്ടരും കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

അതേ സമയം മാലിന്യം നിക്ഷേപിക്കാന്‍ അനുവാദമില്ലാത്തയിടത്ത് എന്തിനാണ് ശാസ്ത്രി അത് നിക്ഷേപിച്ചതെന്ന് പൊലീസ് ചോദിച്ചു. സംഭവത്തെ പറ്റി ബരാദാരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.