26
May 2025
Sat
26 May 2025 Sat
Kerala Rain Updates: Heavy rain today, will continue for five more days; Orange in two places, yellow in seven places

തിരുവനന്തപുരം: കേരളത്തില്‍ പതിവിലും നേരത്തേ ആരംഭിച്ച കാലവര്‍ഷം പല ജില്ലകളെയും പ്രളയഭീതിയിലാക്കി. (Kerala weather: There is a possibility of cloudburst and flooding in some districts of Kerala) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്രമഴയ്ക്ക് സാധ്യത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ജില്ലകളില്‍ മേഘവിസ്‌ഫോടനത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

ALSO READ: അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നര്‍ കപ്പലില്‍ നിന്ന് കടലില്‍ വീണു; മുന്നറിയിപ്പുമായി അധികൃതര്‍

കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

16 വര്‍ഷത്തിനുശേഷം ആദ്യമായാണ് പ്രതീക്ഷിച്ചതിലും നേരത്തേ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയത്. 2009ല്‍ മേയ് 23നാണ് ഇതിന് മുമ്പ് നേരത്തെ കാലവര്‍ഷമെത്തിയത്.

സാധാരണ മേയ് അവസാനദിവസങ്ങളിലോ ജൂണിലോ ആണ് കാലവര്‍ഷമെത്താറ്. 2022ല്‍ മേയ് 29നും 2023ല്‍ ജൂണ്‍ എട്ടിനും 2024ല്‍ മേയ് 30നും കാലവര്‍ഷമെത്തി. 1990 (മേയ് 19) ആയിരുന്നു 1975ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്.

ഇടുക്കി ജില്ലയില്‍ നിയന്ത്രണം

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴയും കാറ്റും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉള്‍പ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മലപ്പുറം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മേയ് 25 ന്) ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് അവധി പ്രഖ്യാപിച്ചു.