17
Feb 2025
Tue
17 Feb 2025 Tue
gaza death toll

ഗസ്സസിറ്റി: ഗസയിലെ ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിങിലും ആക്രമണത്തിലും കൊല്ലപ്പെട്ടവരുടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. (Gaza death toll nears 70,000) ഇതുവരെ കാണാതായവരെയും മരിച്ചവരായി കണക്കാക്കിയതോടെ എണ്ണം 67,709 ആയതായും 111,588 പേര്‍ക്ക് പരിക്കേറ്റതായും ഗസ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുദ്ധത്തില്‍ കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്ത് മെഡിക്കല്‍ സെന്ററുകളില്‍ എത്തിച്ചതായും ഗസാ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി സലാമ മറൂഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 14,222 പേരെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലോ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ALSO READ: മുസ്ലിംകള്‍ക്കിടയില്‍ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാന്‍ എസ്ഡിപിഐയും ജമാഅത്തും ശ്രമിക്കുന്നുവെന്ന് കരട് രാഷ്ട്രീയ പ്രമേയം; ഹിന്ദുത്വ വര്‍ഗീയതയുമായി ന്യൂനപക്ഷ വര്‍ഗീയതയെ തുലനം ചെയ്യാനാവില്ല; ബിജെപിയെ പ്രതിരോധിക്കുന്നതില്‍ ദൗര്‍ബല്യം

കൊല്ലപ്പെട്ടവരില്‍ 214 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 17,881 കുട്ടികളുണ്ടെന്നും ഗസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ സലാമ മറൂഫ് മാധ്യമങ്ങളോട് പറഞ്ഞു. 20 ലക്ഷത്തിലധികം ആളുകളെ പ്രദേശത്ത് നിന്നും നിര്‍ബന്ധിതമായി പലതവണ കുടിയിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഗുരുതരമായ സാഹചര്യങ്ങളിലാണ് നിരവധി പേര്‍ കഴിയുന്നത്.

ഇതിനിടെ രണ്ടാംഘട്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തി. യുഎസ് പശ്ചിമേഷ്യന്‍ പ്രതിനിധി, സ്റ്റീവ് വിറ്റ്‌കോഫുമായി നെതന്യാഹു കൂടിക്കാഴ്ച്ച നടത്തി.

ഇന്നായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നെതന്യാഹുവും ട്രംപും തമ്മിലെ കൂടിക്കാഴ്ച നടക്കുന്നത്.