30
Feb 2025
Thu
30 Feb 2025 Thu
Genital and testicle chopped off; More information about the killing of a gang leader in Idukki

കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് സാജന്‍ സാമുവലിനെ വെട്ടിക്കൊന്ന് മൂലമറ്റത്ത് തേക്കിന്‍കൂപ്പില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് കൊലയുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാജന്റെ വായില്‍ തുണി തിരുകിയ ശേഷം കമ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും പിന്നീട് കൈകള്‍ വെട്ടിയെടുക്കുകയും ജനനേന്ദ്രിയം രണ്ടായി മുറിക്കുകയും ചെയ്തു. സാജന്റെ ഒരു വൃഷണം മുറിച്ചുമാറ്റുകയും രണ്ടാമത്തേത് ചവിട്ടി തകര്‍ക്കുകയും ചെയ്തു. പിന്നീട് സാജന്റെ ശരീരമാകെ വെട്ടുകയും ചെയ്തു.

മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ ലഹരി, മോഷണം അടക്കം കേസുകളിലെ പ്രതികളാണ്. സാജനും ഇപ്പോള്‍ പിടിയിലായവരും മുമ്പ് നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.

കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു സാജനെ വെട്ടിക്കൊന്നത്. കൊലയ്ക്ക് ശേഷം പ്രതികള്‍ സാജനെ പായയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തെ തേക്കിന്‍കുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. കേടായ പന്നിമാംസമാണെന്നാണ് ഓട്ടോഡ്രൈവറോട് പ്രതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് എത്തി നടത്തിയ പരിശോധനയില്‍ സാജന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പിന്നാലെ പ്രതികളെ പിടികൂടാനും പോലീസിനായി.

ALSO READ: ഇടുക്കിയില്‍ കൊലക്കേസ് പ്രതിയെ കൊന്ന് ചാക്കില്‍കെട്ടി ഉപേക്ഷിച്ചത് കേടായ പന്നിമാംസമെന്ന വ്യാജേന

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക